സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻമാർ

അരീക്കോട്: കാലിക്കറ്റ് സർവകലാശാല ഇന്റർ-സോൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യന്മാരായി. കോഴിക്കോട് ദേവഗിരി കോളേജിൽ നടന്ന മത്സരത്തിൽ പുരുഷ വിഭാഗം ടീം ചാമ്പ്യൻഷിപ്പിലെ ഫൈനൽ മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുടയെ പരാജയപ്പെടുത്തിയാണ് സുല്ലമുസ്സലാം സയൻസ് കോളേജ് ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയത്.

വിദ്യാർത്ഥികളായ റോബൻസ് വി. റോണി, കമൽ കൃഷ്ണൻ, അഥിൻ കെ. അജയ്, ഹരിപ്രസാദ് വി.സി, ജാസിം എം.പി., ഹംദാൻ ഇ, റസൽ അഹമ്മദ് സി.കെ തുടങ്ങിയവരാണ് ഫിസിക്കൽ എഡ്യൂക്കേഷൻ ട്രെയ്നർ ആമിർ സുഹൈലിന്റെ പരിശീലനത്തിൽ കോളേജിനുവേണ്ടി മത്സരിച്ചത്.

Leave a Reply

Your email address will not be published.