താനുർ : താനൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക്
താനാളൂർ പഞ്ചായത്തിലെ
കെ പുരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി
മത്സരിച്ചു വിജയിച്ച ഡോ :ഷഹന നിഷാദിന് ചരിത്ര വിജയം’
1995 ൽ ത്രിതല പഞ്ചായത്ത് സംവിധാനം വന്ന കാലം തൊട്ട് കഴിഞ്ഞ
30 വർഷക്കാലം തുടർച്ചയായി
സിപിഎം സ്ഥാനാർത്ഥികൾ മാത്രം ജയിച്ചു വന്നിരുന്ന കെ പുരം ഡിവിഷനിൽ നിന്നും കോൺഗ്രസ് സ്ഥാനാർത്ഥിയായി
ഡോ. ഷഹന നിഷാദ്
498 വോട്ടിൻ്റെ
ഭൂരിപക്ഷത്തിലാണ് ജയിച്ചത്.
ഷഹ് നയുടെ സ്ഥാനാർത്ഥിത്വം
ഗ്രാമ പഞ്ചായത്തിലെക്ക്
മത്സരിച്ച സ്ഥാനാർത്ഥികൾക്കും
ഗുണം ചെയ്തു. പഞ്ചായത്തിലെക്ക് യുഡിഎഫ് സ്ഥാനാർത്ഥികൾ വിജയിച്ച
2,22 വാർഡുകൾ തുടർച്ചയായി സിപിഎം ജയിക്കുന്ന വാർഡുകളാണ്.
മിക്ക വാർഡുകളിലും
മികച്ച ഭുരിപക്ഷമാണ്
ഷഹ്‌നക്ക് നേടിയത്.
സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ്റെ വാർഡിൽ മാത്രം 368 വോട്ടിൻ്റെ ഭൂരിപക്ഷമാണ്
ഷഹ്‌നക്ക് ബ്ലോക്കിലെക്ക് ലഭിച്ചത്.
ഹോമിയോ ഡോക്ടർ
ആയി പ്രാക്ടീസ് ചെയ്യുന്ന ഷഹ് ന
മോട്ടിവേഷൻ ട്രെയിനറും സാംസ്കാരിക
പ്രവർത്തകനുമായ
നിഷാദ് കെ.പുരത്തിൻ്റെ ഭാര്യയാണ്.

Leave a Reply

Your email address will not be published.