
പി.എ ജബ്ബാർ ഹാജിക്കും
കെ.ടി. അഷറഫിനും
സാധ്യത
മലപ്പുറം: മലപ്പുറം ജില്ലാ പഞ്ചായത്തിൻ്റെ
പുതിയ പ്രസിഡൻ്റായി അരിക്കോട് ഡിവിഷനിൽ നിന്നും വിജയിച്ച പി.എ. ജബ്ബാർ ഹാജിയോ
എടവണ്ണ ഡിവിഷനിൽ നിന്നും വിജയിച്ച കെ.ടി. അഷറഫോ വന്നേക്കും.
നിലവിലെ മലപ്പുറം
ജില്ലാ പഞ്ചായത്തഗവും
ജില്ലാ മുസ്ലിം ലീഗിൻ്റെ സെക്രട്ടറിയുമാണ്
കെ.ടി അഷറഫ്.
മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള സംസ്ഥനതല പുരസ്കാര
ജേതാവു കുടിയായ
അഷ്റഫിൻ്റെ വിവര സാങ്കേതിക രംഗത്ത നൈപ്പുണ്യവും
ഭരണ പാടവവും ജില്ലാ പഞ്ചായത്ത് ഭരണ സംവിധാനത്തിന് ഗുണം ചെയ്യും.
മുസ്ലിംലീഗ് സംസ്ഥാന നിർവഹണ സമിതി അംഗവും
ജീവകാരുണ്യ പ്രവർത്തന രംഗത്തെ സജീവ സാന്നിധ്യവുമാണ്
പി.എ ജബ്ബാർ ഹാജി,
ഭിന്നശേഷിക്കാരുടയും
ഡയാലിസിസ് രോഗികളുടെയും ക്ഷേമ പ്രവർത്തനങ്ങൾക്ക്
പി.എ. ജബ്ബാർ ഹാജി നേതൃത്വം നൽകി നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്നുണ്ട്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി
ആനക്കയം ഡിവിഷനിൽ നിന്നും വിജയിച്ച വനിതാ ലീഗ്
സംസ്ഥാന വൈസ് പ്രസിഡൻ്റ് ഷാഹിനാ നിയാസിയോ,നിലവിൽ
ജില്ലാ പഞ്ചായത്ത് അംഗമായ
മുത്തേടം ഡിവിഷനിൽ
നിന്നും വിജയിച്ച റൈഹാനത്ത് കുറുമാടനോ വന്നേക്കും.

Leave a Reply