തിരൂർ : സ്നേഹത്തിൻ്റെയും , സാഹോദര്യത്തിൻ്റെയും സന്ദേശമുണർത്തിക്കൊണ്ട് ക്രിസ്തുമസ് സമാഗതമാവുകയാണ് . ലോകമെങ്ങും സമാധാനത്തിൻ്റെ സന്ദേശ മുണർത്തി പുൽകൂട്ടിൽ ഭൂജാതനായ യേശുദേവൻ്റെ ഓർമ്മകൾ ഉണർത്തി കൊണ്ട് ക്രിസ്തുമസ് പുതുവത്സരo സമാഗതമാവുന്നു . തിരൂരിലെ സ്തുമസ് പുതുവത്സരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ട് , തിരൂർ വൈ. എം. സി. എ. യുടെ ആഭിമുഖ്യത്തിൽ എക്യുമെനിക്കൽക്രിസ്തുമസ് പുതുവത്സരാഘോഷം 12-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് തിരൂർ ഫാത്തിമ മാതാ നഴ്സറി സ്കൂളിൽ വെച്ച് നടന്നു.

നൂറിലധികം ക്രിസ്മസ് പാപ്പാമാർ അണിനിരക്കുന്ന പാപ്പാ ഷോയോടുകൂടി ഈ വർഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികൾക്ക് തുടക്കം കുറിച്ചു . റവ. ഫാ. ഏൽദോ ജേക്കബ് പാപ്പാ ഷോ ഫ്ലാഗ് ഓഫ് ചെയ്തു .
തുടർന്ന് നടന്ന ക്രിസ്മസ് പുതുവത്സര സമ്മേളനം തിരൂർ എംഎൽഎ കുറുക്കോളി മൊയ്തീൻ ഉദ്ഘാടനം ചെയ്യ്തു. വൈഎംസിഎ പ്രസിഡൻറ് എസ് ദാനം അധ്യക്ഷത വഹിക്കും.
കോർ എപ്പിസ്കോപ്പ റവ: മാത്യൂസ് വട്ടിയാനിക്കൽ മുഖ്യാതിഥിയായി . തിരൂർ സബ് കളക്ടർ ദിലീപ് . കെ. കൈനിക്കര ഐ. എ. എസ്. ക്രിസ്തുമസ് കേക്ക് മുറിച്ചു. വൈ. എം. സി. എ സംഘടിപ്പിച്ച ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്ക് തിരൂർ ഡി വൈ എസ് പി എ . ജെ ജോൺസൺ സമ്മാനദാനം നിർവഹിച്ചു .
റവ. ഫാ ജോസഫ് മണ്ണഞ്ചേരിൽ ക്രിസ്തുമസ് സന്ദേശവും, റവ. ഫാ . എൽദേ ജേക്കബ് പുതുവത്സര സന്ദേശവും നൽകി., മലപ്പുറം സബ് റീജിയൻ ചെയർമാൻ സി.എസ് റെനി ; റവ.ഫാ ജിതിൻ മാത്യു തോമസ് , റവ . സി. നിർമ്മൽ എസ്. എച്ച്. , റവ.സി . സിൽവിയ , റവ. സി. വിനയ , മനോജ് ജോസ് എന്നിവർ ആശംസകൾ നേർന്നു . സെക്രടറി എം. ഐ. ജേക്കബ് സ്വാഗതവും ജെ.വി. റിജിൻ നന്ദിയും പറഞ്ഞു വിവിധ ഗ്രൂപ്പുകൾ കരോൾ ഗാനങ്ങൾ അലപിച്ചു . ക്രിസ്മസ് ഡാൻസ് മത്സരം , കലാപരിപാടികൾ , സ്നേഹവിരുന്ന് എന്നിവ സംഘടിപ്പിച്ചു

കെ. എസ്. ബിനോയ് ജോളി കാക്കശ്ശേരി
ഷാജി ജോർജ് , ആൻ്റോ ഡെയ്ൻ , സേവ്യർ ചിത്രകൂടം ,എം. ബി. ബെഞ്ചമിൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.