താനാളൂർ :22 വർഷത്തെ തുടർച്ചയായ സിപിഎം
ഭരണത്തിന് അറുതി വരുത്തി യുഡിഎഫിന്
ചരിത്ര വിജയം നേടി കൊടുത്തതിന് പിന്നിലെ അണിയറ ശില്പിയായി മുജീബ് താനാളൂർ.
തിരഞ്ഞെടുപ്പിലെ മീഡിയ , സോഷ്യൽ മീഡിയ കോഡിനേഷൻ ചുമതല മുജീബിനായിരുന്നു.
യുഡിഎഫിനായി പ്രകടന പ്രതിക തയ്യാറാക്കിയതിലും പ്രചരണത്തിൻ്റെ ഭാഗമായി.പുറത്താറക്കിയ
ജനശബ്ദം എന്ന പത്രത്തിൻ്റെ ചുമതലയും ഭംഗിയായി സമയബന്ധിതമായി
മുജീബ് താനാളൂർ നിർവഹിച്ചു.
കൂടാതെ പ്രചരണത്തിനായി
സ്ക്രിപ്പ്റ്റ് എഴുതി
പത്തോളം റീൽസ് വീഡിയോസും
പുറത്തിറക്കി.

താനാളൂർ പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി വാർഡ് 8 ൻ്റെ ചുമതല
നൽകിയതിനൊപ്പം
സിപിഎമ്മിൻ്റെ സിറ്റിംഗ് സിറ്റുകളായ
7, 12, 2 വാർഡുകളിലെ
വിജയത്തിൻ്റെ ചാലകശക്തിയുമായി പ്രവർത്തിച്ചു.
കഴിഞ്ഞ പത്തുവർഷമായി
താനാളൂർ ഗ്രാമ പഞ്ചായത്തിൻ്റെ പ്ലാനിങ് കമ്മിറ്റി അംഗമായും താനുർ
എം എൽ എ ശ്രീ
വി. അബ്ദുറഹിമാൻ
നിയമസഭയിലെക്ക്
മത്സരിച്ച രണ്ട് തവണയും
വാർറൂം ചുമതലക്കാരനായും
പ്രവർത്തിച്ച അനുഭവ സമ്പത്ത് മുജീബിനുണ്ട്.
യുഡിഎഫിൻ്റെ കയ്യിലുണ്ടായിരുന്ന
നിറമരുതൂർ പഞ്ചായത്ത് നഷ്ടപ്പെട്ടപ്പോഴും
മൃഗീയ ഭൂരിപക്ഷത്തിന്
22 വർഷങ്ങൾക്ക് ശേഷം
താനാളുർ പഞ്ചായത്ത് ഭരണം യുഡിഎഫിന്
ലഭിച്ചതിൽ പ്രധാന പങ്ക്
മുജീബ് താനാളൂരിൻ്റെതായിരുന്നു.
13 മുതൽ 17 വരെ സീറ്റുകൾ നേടി താനാളൂരിൽ യുഡിഎഫ്
വിജയിക്കുമെന്ന്
മുജീബ് താനാളൂർ തിരഞ്ഞെടുപ്പിന്
മുമ്പേ പ്രവചിച്ചിരുന്നു.
ജില്ലാ പഞ്ചായത്തിലെക്ക്
മത്സരിച്ച് താനാളൂർ ഡിവിഷനിൽ നിന്നും വിജയിച്ച അഡ്വ എപി സ്മിജിയുടെയും
പൊന്മുണ്ടം ഡിവിഷനിൽ നിന്നും വിജയിച്ച ബഷീർ രണ്ടത്താണിയുടെയും
തിരഞ്ഞെടുപ്പ് മിന്നും വിജയത്തിന് പിന്നിലെ
സോഷ്യൽ എഞ്ചിനിയറിംഗ്
പ്രവർത്തിപ്പിച്ചതും മുജീബ് താനാളുർ ആയിരുന്നു.

Leave a Reply

Your email address will not be published.