
കോഴിക്കോട് – സംഘപരിവാര ഭരണകൂടത്തിന്റെ ഏറ്റവും വലിയ എതിരാളി മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്രു അല്ല, മറിച്ച് ഭരണഘടനയുടെ ശില്പി
ഡോ. അംബേദ്കർ ആണെന്ന് പ്രമുഖ ചിന്തകനുംദളിത് മനുഷ്യാവകാശ പ്രവർത്തകനുമായ കേ അംബുജാക്ഷൻ അഭിപ്രായപ്പെട്ടു. അംബേദ്കർ ഉന്നയിച്ച രാഷ്ട്രീയ ദർശനം തങ്ങളുടെ ദീർഘ കാല അജണ്ടകൾക്ക് വിഘാതമാണെന്ന് അവർ തിരിച്ചറിയുന്നു. അതുകൊണ്ടാണ് ആഭ്യന്തരമന്ത്രി അമിത ഷാ ഇന്ത്യയിലെ ഭരണഘടനയെയും അതിൻറെ മൂല്യങ്ങളെയും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
മനുഷ്യാവകാശ പ്രവർത്തകനായ മുകുന്ദൻ സി മേനോൻ്റെ ഇരുപതാം ചരമവാർഷികത്തിൽ അനുസ്മരണ പരിപാടികൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യൂത്ത് സെൻ്ററിൽ നടന്ന യോഗത്തിൽ എൻ പി ചെക്കുട്ടി അധ്യക്ഷത വഹിച്ചു. ജമാൽ കൊച്ചങ്ങാടി, ഗ്രോ വാസു, കെപി ഓ റഹ്മത്തുള്ള, പി പി അബ്ദുൽ ഹമീദ്, പി എ എം ഹാരിസ്, ഡോ. വിഎം അബ്ദുസ്സലാം, പി അംബിക, വിളയോടി ശിവൻകുട്ടി, എം ഉസ്മാൻ, പി അഹമ്മദ് ഷരീഫ്, അമിത് മേനോൻ, ബാബുരാജ് ഭഗവതി, അഡ്വക്കറ്റ് എൻ എം സിദ്ദിക്ക്, അൻവർ എന്നിവർ സംസാരിച്ചു.
Leave a Reply