കൂട്ടിലങ്ങാടി പതിനാറാം വാർഡ് യുഡിഎഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി നാസർ മാസ്റ്ററുടെ പര്യടനം ഷാൾ അണിയിച്ച് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി ഉദ്ഘാടനം ചെയ്യുന്നു.

റസാഖ് പാലേരി

2019 വരെ ഉണ്ടായിരുന്ന വെൽഫെയർ സഖ്യം മറന്ന മുഖ്യമന്ത്രിയെയും പരിവാരങ്ങളെയും മറവി രോഗത്തിന് ചികിത്സക്ക് വിധേയമാക്കണം

മലപ്പുറം: തെരഞ്ഞെടുപ്പിൽ സംസ്ഥാന സർക്കാറിനെതിരായ ഭരണവിരുദ്ധ വികാരവും സിപിഎം നേതാക്കൾ നടത്തിയ ശബരിമല സ്വർണ്ണക്കവർച്ച ചർച്ചയും വഴി തിരിച്ചുവിടാൻ വേണ്ടി കേരള മുഖ്യമന്ത്രി പിണറായി വിജയൻ നടത്തികൊണ്ടിരിക്കുന്ന വിദ്വേഷപ്രചണം കേരളത്തിൻ്റെ സാമൂഹിക സൗഹാർദ്ദത്തെ തകർക്കുന്ന വൻ വിപത്താണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി പറഞ്ഞു.
മലപ്പുറം കൂട്ടിലങ്ങാടി പഞ്ചായത്തിൽ പതിനാറാം വാർഡ് കടകൂർ യു ഡി എഫ് ജനകീയ മുന്നണി സ്ഥാനാർത്ഥി നാസർ മാസ്റ്ററുടെ വാർഡ് തല പര്യടന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

തദ്ദേശ തിരഞ്ഞെടുപ്പിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന സി. പി എം നെറികേടുകൾക്കും ജനവിരുദ്ദ ഭരണത്തിനും എതിരായ ജനകീയ മുന്നേറ്റം മുഖ്യമന്ത്രിയെയും സി പി എം നേതാക്കളെയും വിളറി പിടിച്ചിരിക്കുക യാണ് മുഖ്യ മന്ത്രിയുടെ വിദ്വേ പ്രചരണം തിരഞ്ഞെടുപ്പ് തോൽവി മുന്നിൽ കണ്ട് കൊണ്ടുള്ള ജൽപനങ്ങളാണ് കണ്ടുകൊണ്ടിരിക്കുന്നത്. – കർണാടകയിൽ രൂപപ്പെടുത്താൻ പോകുന്ന വിദ്വേഷ പ്രസംഗങ്ങൾകും പ്രചരണങ്ങളും കുറ്റകൃത്യമാക്കുന്ന നിയമം കേരളത്തിൽ വന്നാൽ BJP നേതാക്കൾക്കെപ്പം കേരള മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറി ഗോവിന്ദൻ മാഷുമായിരിക്കും. ഇവർ നടത്തി കൊണ്ടിരിക്കുന്ന കപ്രചരണങ്ങൾക്കും പെരും നുണകൾക്കും കേരളത്തിലെ മീഡിയകളിൽ പ്രവർത്തിക്കുന്ന BJP സി പി എം സ്ലീപ്പർ സെല്ലുകൾ വൻ പ്രചരണമാണ് നൽകി കൊണ്ടിരിക്കുന്നത്.

ഉത്തരേന്ത്യയിലെ ഗോദി മിഡിയകളുടെ കേരള വേർഷൻ രൂപപ്പെടുത്താനാണ് സി പി എം ശ്രമിക്കുന്നത്.ഇത് പ്രബുദ്ധകേരളത്തിലെ മീഡിയാ പ്രവർത്തകരും പൊതുസമൂഹവും തിരിച്ചറിയണം. 2019 ലെ പൊതുതിരഞ്ഞെടുപ്പിലെ UDF ധാരണക്കുമുമ്പുവരെ നിലനിന്നിരുന്ന LDF വെൽഫെയർ പാർട്ടി സഖ്യം സമ്പൂർണ്ണമായി മറന്നുപോയ മുഖ്യമന്ത്രി യേയും ഇടതു നേതാക്കളെയും മറവി രോഗത്തിന് ചികിത്സക്ക് സർക്കാർ ചിലവിൽ വിധേയമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റസാഖ് പാലേരി സ്ഥാനാർത്ഥി നാസർ മാസ്റ്ററെ ഷാൾ അണിയിച്ചു. എഫ് എ ടി യു മലപ്പുറം ജില്ലാ പ്രസിഡണ്ട് കാദർ അങ്ങാടിപ്പുറം,, പതിനാറാം വാർഡ് മുസ്ലിംലീഗ് കമ്മിറ്റി പ്രസിഡണ്ട് പി കെ ഉമ്മർ, സെക്രട്ടറി സൈതലവി കക്കാട്, വെൽഫെയർ പാർട്ടി കൂട്ടിലങ്ങാടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് സി എച്ച് സലാം,ജാഫർ, പി കെ അഷ്‌റഫ്‌, ഷാഫി, തുടങ്ങിയവർ പങ്കെടുത്തു

Leave a Reply

Your email address will not be published.