
വളവന്നൂർ : നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂർ , താനൂർ , കോട്ടക്കൽ ക്ലസ്റ്റർ നിന്നുള്ള എൻഎസ്എസ് യൂണിറ്റുകളിൽ നിന്ന് രണ്ട് വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം വളവന്നൂർ ബാഫഖി യതീംഖാന ഹൈയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പി. ടി. എ പ്രസിഡൻ്റ് ശ്രീ. എം. എ റഫീഖ് മാസ്റ്റർ ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം .നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ല പ്രോഗാം കോഡിനേറ്റർ ശ്രീ. രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീ . പോക്കർ ഐ.പി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ ഹെഡ്മിനിസ്ട്രസ് ശ്രീമതി . ഷാഹിന ടീച്ചർ , ക്ലസ്റ്റർ കൺവീനർന്മാരായ ശ്രീ . സമീർ സി , ശ്രീമതി . സക്കീന മോയൻ , ശ്രീമതി . ജ്യോതി ലക്ഷ്മി , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ ശ്രീ. മുഹമ്മദ് കുട്ടി എന്നിവർ സംസാരിച്ചു.
Leave a Reply