വളവന്നൂർ ബാഫഖി യത്തീം ഖാന വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ സംഘടിപ്പിച്ച മലപ്പുറം വെസ്റ്റ് ജില്ലാ എൻ എസ് എസ് പ്രീ ക്യാമ്പ് ഓറിയൻ്റേഷൻ പരിപാടി പി ടി എ പ്രസിഡണ്ട് എം എ റഫീഖ് ഉദ്ഘാടനം ചെയ്യുന്നു.

കൽപകഞ്ചേരി : നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ലയിലെ തിരൂർ , താനൂർ , കോട്ടക്കൽ ക്ലസ്റ്ററിൽ നിന്നുള്ള എൻ എസ് എസ് യൂണിറ്റുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട വളണ്ടിയർമ്മാർക്കുള്ള ഏക ദിന പരിശീലനം വളവന്നൂർ ബാഫഖി യതീംഖാന ഹയർ സെക്കണ്ടറി സ്കൂളിൽ നടന്നു. പി. ടി. എ പ്രസിഡൻ്റ് എം. എ റഫീഖ് ഉൽഘാടനം ചെയ്തു. ഡിസംബർ 26 ന് ആരംഭിക്കുന്ന സ്പതദിന ക്യാമ്പിൻ്റെ വിജയകരമായ നടത്തിപ്പിന് വളണ്ടിയർ ന്മാരെ സജ്ജരാക്കുക എന്നതാണ് ക്യാമ്പിൻ്റെ ഉദ്ദേശം.

നാഷണൽ സർവ്വീസ് സ്കീം മലപ്പുറം വെസ്റ്റ് ജില്ല പ്രോഗാം കോഡിനേറ്റർ പി ടി രാജ്മോഹൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ പോക്കർ ഐ.പി മുഖ്യ പ്രഭാഷണം നടത്തി. സ്കൂൾ പ്രധാനാധ്യാപിക പി ടി ഷാഹിന , ക്ലസ്റ്റർ കൺവീനർന്മാരായ സമീർ സി , സക്കീന മോയൻ , ജ്യോതി ലക്ഷ്മി , എൻ. എസ്. എസ് പ്രോഗ്രാം ഓഫീസർ മുഹമ്മദ് കുട്ടി മുത്താണിക്കാട് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.