കോഴിക്കോട് :അവകാശങ്ങൾ അർഹരിലേക്ക്, അഴിമതി ഇല്ലാത്ത വികസനത്തിന് എന്ന സന്ദേശത്തിത്തിലാണ് പാർട്ടി മത്സരിക്കുന്നത്. ജില്ലയിൽ 194 സീറ്റുകളിലാണ് മത്സരിക്കുന്നത്. കോഴിക്കോട് കോർപ്പറേഷനിൽ 11 സീറ്റിലും, ജില്ലാ പഞ്ചായത്തിൽ 11 സീറ്റിലും, ബ്ലോക്ക് പഞ്ചായത്തിൽ 20 ഡിവിഷനുകളിലും, മുനിസിപ്പാലിറ്റികളിൽ 23 സീറ്റിലും, ഗ്രാമപഞ്ചായത്ത് വാർഡുകളിൽ 123 സീറ്റിലും മത്സരിക്കുന്നുണ്ട്. പാർട്ടി പിന്തുണക്കുന്ന ഏഴ് സ്വതന്ത്രന്മാരും മത്സര രംഗത്ത് ഉണ്ട്. ഒരു മുന്നണികളോടും ധാരണയോ നീക്കുപോക്കുകളോ ഇല്ല. പാർട്ടി ഒറ്റക്കാണ് മത്സരിക്കുന്നത്. നിലവിൽ വടകര മുൻസിപ്പാലിറ്റിയിൽ ഒരു മെമ്പറും, അഴിയൂർ ഗ്രാമപഞ്ചായത്തിൽ രണ്ട് മെമ്പർമാരും, കടലുണ്ടി ഗ്രാമപഞ്ചായത്തിൽ ഒരു മെമ്പറും ആണുള്ളത്. തെരഞ്ഞെടുപ്പിൽ യുഡിഎഫ് എൽഡിഎഫ് എൻഡിഎ മുന്നണികൾക്കിടയിൽ ഒറ്റക്ക് മത്സരിച്ച് വലിയ മുന്നേറ്റം ഉണ്ടാക്കാൻ സാധിക്കും എന്നതാണ് പ്രതീക്ഷ. കുടിവെള്ള പ്രശ്നങ്ങൾ, റോഡ് ഗതാഗതയോഗ്യമല്ലാത്തത്, അടിസ്ഥാന വികസനം, തീരദേശം മേഖലയിലെ പ്രശ്നങ്ങൾ, മലയോര മേഖലയിലെ പ്രശ്നങ്ങൾ , തീവ്ര വോട്ടർ പട്ടിക പരിഷ്കരണം, ന്യൂനപക്ഷ വിഭാഗങ്ങളിലെ അരക്ഷിതാവസ്ഥ തുടങ്ങിയവ ഈ തെരഞ്ഞെടുപ്പിലെ പ്രധാന ജനകീയ പ്രശ്നങ്ങളാണ്. അതോടൊപ്പം സഹകരിക്കാൻ പറ്റുന്ന സമാന രാഷ്ട്രീയ പ്രസ്ഥാനങ്ങളുമായി സഹകരിക്കും. സ്ഥാനാർത്ഥികൾ ഇല്ലാത്ത ഇടങ്ങളിൽ കൃത്യമായ പ്രാദേശിക വികസനം കൊണ്ടുവരാൻ സാധിക്കുന്നവർക്ക് വോട്ട് നൽകും.

Musthafa Kommeri
SDPI Kozhikode District President

Leave a Reply

Your email address will not be published.