ധർണയെ ​കേരള പത്രപ്രവർത്തക യൂനിയൻ ​​ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ വി.അജയകുമാർ അഭിസംബോധന ചെയ്യുന്നു.

മലപ്പുറം :ശമ്പള പ്രതിസന്ധിക്ക് പരിഹാരം ആവശ്യപ്പെട്ട്​ മാധ്യമം മലപ്പുറം യൂനിറ്റിന് മുന്നിൽ ജീവനക്കാർ ധർണ നടത്തി. കോഴിക്കോട്ട് മാധ്യമം ഹെഡ്ഓഫീസിന് മുന്നിൽ നടത്തിയ രാപ്പകൽ സമരത്തിന് ഐക്യദാർഢ്യമായി നടത്തിയ ധർണ മലപ്പുറം പ്രസ്സ്ക്ലബ് സെക്രട്ടറി വി.പി നിസാർ ഉദ്ഘാടനം ചെയ്തു. ​കേരള പത്രപ്രവർത്തക യൂനിയൻ ​​ക്രഡൻഷ്യൽ കമ്മിറ്റി ചെയർമാൻ വി.അജയകുമാർ, എ.കെ ഹാരിസ്, സിദ്ദീഖ് പട്ടാമ്പി, സർഫറാസ്, ഹാരിസ് വേങ്ങേരി, വി.വി. ശ്രീജിത്ത്, പി. വൃന്ദ, നൗഷാദ് കുന്നക്കാവ് തുടങ്ങിയവർ പ്രസംഗിച്ചു.

മാധ്യമം മലപ്പുറം യൂനിറ്റിന് മുന്നിൽ ജീവനക്കാർ ധർണ മലപ്പുറം പ്രസ്സ്ക്ലബ് സെക്രട്ടറി വി.പി നിസാർ ഉദ്ഘാടനം ചെയ്യുന്നു.

Leave a Reply

Your email address will not be published.