നിലമ്പൂർ: നിലമ്പൂർ സ്വദേശിയായ ബാൻഡ് സെറ്റ് കലാകാരൻ തമിഴ്‌നാട്ടിലെ കാവേരിപട്ടണത്തിനു സമീപം വാഹനമിടിച്ച് മരിച്ചു. ന്യൂ സംഗീത് തിരൂർ ബാൻഡ് സെറ്റ് ടീമിലെ ക്ലാർനിറ്റ് ആർട്ടിസ്റ്റായ ചന്തക്കുന്ന് ജവഹർനഗർ സ്വദേശി താന്നിപ്പാറ ഉണ്ണികൃഷ്ണൻ (40) ആണ് മരിച്ചത്. ഉണ്ണികൃഷ്ണനും സംഘവും നവംബർ 30ന് കർണാടകയിലെ ബർഗൂരിൽ പ്രോഗ്രാമിന് പോയി തിരിച്ചുവരുമ്പോഴാണ് അപകടം. രാത്രി കാവേരിപട്ടണത്തിനടുത്ത് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ച് റോഡ് മറികടക്കുന്നതിനിടെ മറ്റൊരു വാഹനം ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. വാഹനം നിർത്താതെ പോയി.

കൃഷ്ണഗിരി മെഡിക്കൽകോളേജ് മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നിയമനടപടികൾക്കുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
ഭാര്യ: പ്രവീണ. മക്കൾ: നയന, നവീൻ കൃഷ്ണ.

Leave a Reply

Your email address will not be published.