
വൈലത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി [ K VVES ]വനിതാ വിംഗ് ജില്ലാ നേതാക്കൾക്ക് വൈലത്തൂർ യൂണിറ്റ് വനിതാ വിംഗ് കമ്മറ്റി വ്യാപാര ഭവനിൽ ഹൃദ്യമായ സ്വീകരണം നൽകി.
തുടർന്ന് നടന്ന വനിതാ വിംഗ് സ്നേഹസംഗമം ജില്ലാ പ്രസിഡൻറ് ജാസ്മിൻ കുഞ്ഞിമുഹമ്മദ് ഉൽഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിമാരായ MG വിനിത, അമ്പിളി സജി, ട്രഷറർ ഹഫ്സത്ത് മണ്ണിശ്ശേരി തുടങ്ങിയവർ സംസാരിച്ചു.
വനിതാ വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി ലീന രാജൻ സ്വാഗതവും മോളി ശങ്കരനാരായണൻ നന്ദിയും പറഞ്ഞു.
Leave a Reply