തിരൂർ:ജീവകാരുണ്യ പ്രവർത്തന രംഗത്തെയും ജനസേവന പ്രവർത്തനങ്ങളുടെയും മികവിൽ വെട്ടത്തെ കെ. ടീ. ഒ.ഹമീദിന്ന് ഓണററി ഡോക്ടറേറ്റ്. ചെന്നൈയിലെ ഹ്യൂമാനിറ്റി ഫ്രീഡം സബ്മിറ്റ് 2025 സമ്മേളനത്തിൽ വച്ചാണ് നാഷണൽ ഹജ്ജ് മിഷൻ ചെയർപേഴ്സൺ ഡോ. മുനവരി ഡോക്ടറേറ്റ് നൽകി ആദരിച്ചത്. സാം സർവ്വകലാശാലയുടെ നേതൃത്വത്തിൽ ചെന്നൈയിലെ ഹോട്ടൽ ഗ്രാൻഡ് കണ്ടന്റ് ഓഡിറ്റോറിയത്തിൽ ആയിരുന്നു സമ്മേളനം. മനുഷ്യാവകാശ സംഘടനയായ എച്ച്. ആർ. ഒ. സി. എസ് നിർദ്ദേശപ്രകാരമായിരുന്നു ഹമീദിന്ന് ഡോക്ടറേറ്റ് നൽകിയത്. സമ്മേളനത്തിൽ ഡോ.എസ്. ദേസിക മൂർത്തി, ഡോ. ഹെറാൾഡ് പ്രഭാകർ, ഡോ. എ. എം. മുസ്തഫ ,ഡോ. ഡി. ശേഖർ, ഡോ.റിച്ചാർഡ് വിജയകുമാർ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.