*സപ്തതി പിന്നിട്ട നാപ്സ് മെമ്പർമാരെ ആദരിച്ചു.

തിരൂർ: ന്യുമിസ്മാറ്റിക് ആൻഡ് ഫിലാറ്റലിക് സൊസൈറ്റി ( നാപ്സ് തിരൂർ ) ഏഴാം വാർഷികത്തിന്റെ ഭാഗമായി സപ്തതി പിന്നിട്ട പന്ത്രണ്ട് നാപ്സ് മെമ്പർമാരെ ആദരിച്ചു.
തിരൂർ ചിത്രകലാ വിദ്യാലയ ഹാളിൽ നടന്ന ചടങ്ങിൽ നാപ്സ് പ്രസിഡന്റ്റ് കെ. വി മുഹമ്മദ്‌ കുട്ടി ആദ്യക്ഷത വഹിച്ചു. മുഖ്യ രക്ഷാധികാരി കെ. കെ. അബ്ദുൽ റസാക്ക് ഹാജി ഉൽഘാടനം ചെയ്തു.
ഒ കെ പ്രകാശ്, മുഹമ്മദ്‌ കുട്ടി കൊടിഞ്ഞി, ഹനീഫ ഹാജി, അലവിക്കുട്ടി എടത്തതടത്തിൽ, കെ.വി മുഹമ്മദ്‌ കുട്ടി എന്നിവർ ആദരം ഏറ്റുവാങ്ങി സംസാരിച്ചു.
സെക്രട്ടറി സഗീർ വെള്ളക്കാട്ട് സ്വാഗതവും, രക്ഷാധികാരി ഉമർ ചിറക്കൽ നന്ദിയും പറഞ്ഞു.
ആസാദ്,സുഭാഷ് ,മനോജ്‌ ഫിറോസ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.