തെക്കൻ കുറ്റർ മേഖല സ്നേഹസ്മിതം കുടുംബ സംഗമത്തിൻ്റെ സംഘാടക സമിതി യോഗം കെ.എൻ.എം മർക്കസുദ്ദഅവ ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്യുന്നു.

തലക്കാട് : “കുടുംബം സ്വർഗ്ഗ കവാടം” എന്ന പ്രമേയത്തിൽ കെ. എൻ. എം മർകസുദ്ദഅവ സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന “സ്നേഹസ്മിതം” തെ ക്കൻ കുറ്റർ മേഖല കുടുംബ സംഗമം 30 ന് ഞായർ 6.30ന് കുറ്റൂർ ഐ. ഇ.സി ഹാളിൽ നടക്കും. കുടുംബം ഒരു ആത്മവിചാരം എന്നി വിഷയത്തിൽ ചർച്ച സംഘടിപ്പിക്കും. എം.ടി. മനാഫ്,
ഷിഹാബ് കാളാട് , ഗഫൂർ പൊന്നാനി എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിക്കും. ടി.വി. റംഷീദ ടീച്ചർ അവാർഡുകൾ വിതരണം ചെയ്യും. കുംബാംഗങ്ങുടെ കലാ പ്രകടനങ്ങൾ അരങ്ങേറും. സംഘാടക സമിതി യോഗം ജില്ലാ സെക്രട്ടറി ഹുസൈൻ കുറ്റൂർ ഉദ്ഘാടനം ചെയ്തു. മൂസ ആയപ്പള്ളി അധ്യക്ഷത വഹിച്ചു. എം. അബ്ദു റഹിമാൻ, പാറപ്പുറത്ത് അലി ഹാജി,ബീരാൻ പാരിക്കാട്ട്, ഷംസുദ്ധീൻ അല്ലൂർ , കെ. സൈനബ, ആരിഫ മൂഴിക്കൽ, സി.പി. ജാനിസ എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.