പ്രിയപ്പെട്ട വായനക്കാരെ, കഴിഞ്ഞദിവസം ചാലക്കുടി നഗരസഭയിൽ 36 ആം വാർഡ് യുഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥി സിപിഐ നേതാവും മഹിളാസംഘം ഉറുമ്പൻകുന്ന് യൂണിറ്റ് പ്രസിഡണ്ടും എന്ന രീതിയിൽ ഞാൻ എഴുതുകയുണ്ടായി. മാത്രമല്ല എൽഡിഎഫിന്റെ കാൽനട ജാഥയിൽ ഇവരുടെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു എന്നും ഞാൻ എഴുതിയിരുന്നു. ഈ രണ്ടു കാര്യങ്ങളും വസ്തുതാ വിരുദ്ധവും ഈ സംഘടനകളും ആയി യുഡിഎഫ് സ്ഥാനാർഥി ആതിരാബിനേഷിന് യാതൊരുവിധ ബന്ധങ്ങളും ഇല്ലെന്ന് പിന്നീട് നടത്തിയ അന്വേഷണത്തിൽ മനസ്സിലായി. ഉറുമ്പൻ കുന്നിലെ സിപിഐ(എം) ന്റെ മുതിർന്ന നേതാവ് എനിക്ക് സ്വന്തം കൈപ്പടയിൽ എഴുതി ഫോട്ടോ എടുത്ത് അയച്ച മെസ്സേജ് പ്രകാരമാണ് അത്തരമൊരു തെറ്റായ വാർത്ത കൊടുക്കാൻ ഇട വന്നത്. അതിൽ യുഡിഎഫ് സ്ഥാനാർത്ഥി ആതിരബിനേഷിന് ഉണ്ടായ ബുദ്ധിമുട്ടിൽ ഞാൻ ഖേദിക്കുന്നു അതോടൊപ്പം ഈ തെറ്റായ വാർത്ത ആരും ഷെയർ ചെയ്യരുത് എന്ന് ഓർമ്മപ്പെടുത്തുന്നു. ഇത്തരമൊരു തെറ്റായ വാർത്ത ആരെയെങ്കിലും വിഷമിപ്പിച്ചിട്ടുണ്ടെങ്കിൽ അവരോടും ഞാൻ ക്ഷമ ചോദിക്കുന്നു. ഇത്തരത്തിലുള്ള തെറ്റുകൾ എന്റെ ഭാഗത്തുനിന്ന് ഉണ്ടാകില്ല എന്ന് ഉറപ്പു തരുന്നു.
എന്ന് രവി മേലൂർ.
Leave a Reply