
രവി മേലൂർ
മേലൂർ :സാംസ്കാരികപ്രവർത്തകനും സാക്ഷരതാ പ്രവർത്തകനും നാടൻ പാട്ട് കലാകാരനുമായ മേലൂർ ഗ്രാമപഞ്ചായത്തിലെ 6-ാം വാർഡ് ഇടതുപക്ഷ ജനാധിപത്യ സ്ഥാനാർത്ഥി അഭിലാഷ് .എം.പിയുടെ മികച്ച വിജയത്തിനായ് അടിച്ചിലി സെന്ററിൽ മേലൂരിലെ കലാ-സാഹിത്യ സാംസ്കാരിക പ്രവർത്തകർ ഒത്തുചേർന്ന്
“വിജയവർണ്ണം “എന്ന പേരിൽ സാംസ്കാരിക സംഗമം സംഘടിപ്പിച്ചു.
കവിയും ഗാനരചയിതാവുമായ പി.വി രമേശന്റെ അധ്യക്ഷതയിൽ പ്രശസ്ത ചിത്രകാരൻ സുരേഷ് മുട്ടത്തി ക്യാൻവാസിൽ ചിത്രം വരച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. എഴുത്തുകാരൻ ഇ സി സുരേഷ് മുഖ്യ പ്രഭാഷണം നടത്തി.
ഏഴാം വർഡ് സ്ഥാനാർഥി ഹൈമാവതി ശിവൻ,എട്ടാം വാർഡ് സ്ഥാനാർഥി സിജി വികാസ്, ബ്ലോക്ക് സ്ഥാനാർഥി സൗമ്യ ഷിബു അതിഥികളായി പരിപാടിയിൽ പങ്കെടുത്തു.
അഭിലാഷ് എം പി നാടൻ പാട്ടു
പാടി കൊണ്ട് വോട്ട് അഭ്യർത്ഥിച്ചു.
പുരോഗമന കലാസാംസ്ക്കാരിക മേഖലാ പ്രസിഡണ്ട് പി സി മനോജ് വിജയാശംസകൾ നേരുകയും ഗാനമാലപിക്കുകയും ചെയ്തു. സംഗീത സംവിധായകൻ രാംദാസ് ചാലക്കുടി പുല്ലാങ്കുഴൽ വായിച്ചു.
കുമാരി ആരാധ്യ നാടൻ പാട്ടുപാടി
ചിത്രകാരൻ പി.ബി. ജിബു ,നാടക പ്രവർത്തകൻ സി.വി.ഡേവീസ് സിനിമാപ്രവർത്തകൻ സിജോ ജോസ് , സാംസ്കാരിക പ്രവർത്തകരായ ഡോ.റൈഫൻ സേവ്യർ ,മനു എം.,കുഞ്ഞുമോൻ ജോസ് ,ബാജി പി. സി.തുടങ്ങിയവൻ സംസാരിച്ചു.


Leave a Reply