
തിരൂർ: തിരൂർ നഗരസഭയിലേക്ക് മത്സരിക്കുന്ന എസ്ഡിപിഐ സ്ഥാനാർഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. സ്ഥാനാർഥികളും അവരുടെ ബന്ധുക്കളും സുഹൃത്തുക്കളും പ്രവർത്തകരും തിരൂർ നഗരസഭ കാര്യാലയത്തിലെത്തിയാണ് പത്രിക സമർപ്പിച്ചത്. പാർട്ടി മത്സരിക്കുന്ന 4,7,19 യഥാക്രമം മുഹമ്മദ് ഷാഫി, അബ്ദുൽ അസീസ്, അബ്ദുറഹ്മാൻ എന്നിവർ ഉപവരണാധികാരി അസിസ്റ്റൻ്റ് എഞ്ചിനീയറായ പി.ടി റിജ മുമ്പാകെ പത്രിക നൽകിയത്. മുനിസിപ്പൽ എസ്ഡിപിഐ പ്രസിഡൻ്റ് നജീബ് തിരൂർ ഇബ്രാഹിം പുതുത്തോട്ടിൽ ഹംസ അന്നാര ഷറഫുദ്ധീൻ, അഫ്സൽ, ആദം കുട്ടി ഹംസ തിരൂർ, ആബിദ്, ഹമീദ്, നിസാർ, എന്നിവർ പങ്കെടുത്തു.
Leave a Reply