രവിമേലൂർ

അതിരപ്പിള്ളി :അതിരപ്പിള്ളി പഞ്ചായത്തിലെ കനറാ ബാങ്കിന്റെ എടിഎം കൗണ്ടർ ഏകദേശം 3 ആഴ്ചയായിട്ട് പ്രവർത്തിക്കുന്നില്ല. ഇതുമൂലം സ്വദേശികളും ടൂറിസ്റ്റുകാരും ഒരുപാട് ബുദ്ധിമുട്ട് അനുഭവിച്ചു വരികയാണ്. ആയതിന്റെ വെളിച്ചത്തിൽ ഈ പ്രശ്നം എത്രയും വേഗം പരിഹരിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിരപ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ATM കൗണ്ടറിന് മുമ്പിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു. അതിരപ്പിള്ളി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ജയചന്ദ്രൻ, വൈസ് പ്രസിഡണ്ട് ജോമോൻ, ബ്ലോക്ക് വൈസ് പ്രസിഡണ്ട് മാരായ മുരളി ചക്കൻതറ, ദിലീക്ക് ദിവാകരൻ, കർഷക കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ബിജു പറമ്പി, സേവാദൾ മണ്ഡലം പ്രസിഡണ്ട് ബേബി Co, മണ്ഡലം സെക്രട്ടറി വർഗീസ് കുറ്റിപ്പുഴക്കാരൻ, വാർഡ് പ്രസിഡണ്ട് മാനുവൽ എമാനുവൽ, ഷിജു എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.