താനൂർ:അവസാന നിമിഷം നിറമരുതൂർ പഞ്ചായത്തിൽ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വെൽഫെയർ പാർട്ടി ധാരണയായി. പുതിയ ധാരണ പ്രകാരം നിറമരുതൂർ പഞ്ചായത്തിലെ പതിനേഴാം വാർഡിൽ വെൽഫെയർ പാർട്ടിയുടെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥിയായി കെ .ടി. ഷാജിറ മത്സരിക്കും. താനൂർ ബ്ലോക്ക് പഞ്ചായത്ത് വട്ടത്താണി ഡിവിഷനിൽ വെൽഫെയർ പാർട്ടി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി ആയിരിക്കും മത്സരിക്കുക. നിറമരുതൂർ പഞ്ചായത്തിലെ 9 ,10, 11 വാർഡുകൾ അടങ്ങിയതാണ് വട്ടത്താണി ഡിവിഷൻ. സ്ഥാനാർത്ഥിയെ ഇന്നു തീരുമാനിക്കും. സ്ഥാനാർത്ഥിനിർണയത്തെ പറ്റി യുഡിഎഫും വെൽഫെയർ പാർട്ടിയും നേരത്തെ ധാരണയിൽ എത്തിയിരുന്നില്ല. വെൽഫെയർ പാർട്ടി സ്വന്തം നിലയിൽ 5 സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങിയിരുന്നു. അതിനും ശേഷമാണ് ഇപ്പോൾ മുന്നണിയും വെൽഫെയർ പാർട്ടിയും തമ്മിൽ ധാരണയിൽ എത്തിയത്.
Leave a Reply