വാർത്ത സമ്മേളനത്തിൽ പങ്കെടുക്കുന്നവർ ഫൈസൽ കൻമനം,ഷാഫി കുന്നത്ത്,ഷബീറലി തിരൂർ.

തിരൂർ :തിരൂർ ഉപജില്ല സ്ക്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൻ്റെ വിധി നിർണ്ണയുമായി ബന്ധപ്പെട്ട് അതീവ ഗുരുതരമായ ആരോപണങ്ങളുയർത്തിയ പശ്ചാത്തലത്തിലാണ് ഈ വിശദീകരണക്കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത് . തിരൂരിലെ ഒരു അൺ എയ്ഡഡ് സ്കൂളിലെ അധ്യാപികയും , വിദ്യാർത്ഥിനികളുമാണ് വളരെ മോശമായ രീതിയിൽ പൊതു മദ്ധ്യത്തിലും , ചാനലുകളിലും വ്യക്തിഹത്യ നടത്തിയിരിക്കുന്നത് . മത്സരങ്ങളിൽ വിജയവും ,പരാജയവും സാധാരണമാണ്. കലോത്സവ മാന്വൽ അനുസരിച്ച് അപ്പീൽ നൽകുക എന്ന രീതിയാണ് സ്വീകരിക്കാറുള്ളത്. പകരം ചില സ്ഥാപിത താൽപര്യക്കാരായ പരിശീലകരും, കലയുടെ വിധിനിർണ്ണയത്തിലുള്ള മാനദണ്ഡങ്ങൾ മനസ്സിലാക്കാതെ ഒന്നാംസ്ഥാനത്തിന് വേണ്ടി കുട്ടികളെ കൊണ്ട് തെറി വിളിപ്പിച്ച് എൻ്റെ കലാ പ്രവർത്തനത്തിൻ്റെ വഴിയിൽ സഭ്യമല്ലാത്ത പരാമർശങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുകകയാണ് . തിരൂരിൽ നല്ല രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ചില സ്ഥാപനങ്ങളേയും ഈ ടീം തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ് . കഴിഞ്ഞ രണ്ട് വർഷങ്ങൾ ഞാനീ ടീച്ചറുടെ സ്ഥാപനത്തിൽ up , HSS വിഭാഗത്തിന് ഒപ്പന കോറിയോഗ്രാഫി ചെയ്തിട്ടുണ്ട്. HS വിഭാഗവും കൂടി ഒപ്പന പഠിപ്പിക്കാൻ ഈ ടീച്ചർ പല തവണ നിർബന്ധിച്ചിട്ടുമുണ്ട് . പക്ഷെ ഞാനൊരു സ്കൂളിൽ ചെയ്യുന്നത് കൊണ്ട് Hs വിഭാഗത്തിൽ നിന്ന് പിൻന്തിരിഞ്ഞു.

കലാ വഴിയിൽ എൻ്റെ ശൈശവവും , എൻ്റെ വളർച്ചയും കണ്ടവരാണ് ഇവിടുത്തെ മീഡിയയും, തിരൂരുക്കാരും .

ആരോപണങ്ങൾ

  1. കഴിഞ്ഞ 5 വർഷമായി ഒരു ടീമിനു മാത്രം ഒന്നാം സ്ഥാനം കിട്ടുന്നു ‘
    an : കഴിഞ്ഞ 22 വർഷത്തിൽ രണ്ട് വർഷമാണ് HS വിഭാഗം ഒപ്പന ഒന്നാം സ്ഥാനം കൈവിട്ടത് . ഒരു വർഷം നഷ്ടപ്പെടാൻ കാരണം ഈ ആരോപണം ഉന്നയിക്കുന്ന സ്ക്കൂളിൽ പ്ലസ്റ്റുവിൽ പഠിക്കുന്ന കുട്ടികളെ ഹൈസ്ക്കൂൾ ഒപ്പനയിൽ കളിപ്പിച്ചു, ഈ ടീമിനെ AEO കയ്യോടെ പിടിച്ചപ്പോഴും എൻ്റെ ടീം അച്ചടക്കത്തോടെ അപ്പീൽ നൽകുകയാണ് ചെയ്തത് , അന്ന് ജില്ലയിൽ എൻ്റെ ടീമിന് ഒന്നാം സ്ഥാനവും ഈ ആരോപണം ഉന്നയിച്ച ടീമിന് അവസാനം സ്ഥാനമായിരുന്നു.

2.സ്റ്റേജിലൂടെ സിഗ്നൽ കൊടുക്കാൻ ഓടി
an : ഒപ്പനയുടെ ആത്മാവ് പാട്ടാണ്
മൈക്ക് പോയിൻ്റ് കൃത്യമായി വെച്ചു കൊടുക്കാനും , അതീവ ശ്രദ്ധ കൊടുക്കേണ്ട ശ്രുതി പറഞ്ഞു കൊടുക്കാനും വേണ്ടിയാണ് വേദിയിൽ കയറുന്നത് . അനൗൺസ് ചെയ്യുന്ന ശ്രുതിയിലേക്ക് സൗണ്ട് കയറി പോകുന്നത് ശ്രദ്ധിച്ചില്ലെങ്കിൽ ചിതറി പോകുന്നത് സാധരണമാണ് . മാസങ്ങളുടെ അധ്വാനം നഷ്ടപ്പെടാതിരിക്കാൻ ശ്രുതി കേൾപ്പിക്കുന്നതിനിടയിൽ കർട്ടൻ ഉയർത്തി ഓടുകയല്ലാതെ വേറൊരു രക്ഷയില്ല . മത്സരാർത്ഥികളല്ലാത്തവർ ഇറങ്ങിയതിന് ശേഷം മാത്രമേ കർട്ടൻ ഉയർത്താറൊള്ളു.

  • കലാമൂല്യം , സാഹിത്യം ,അവതരണം .മുൻപാട്ട് പിൻപാട്ട് ചേർച്ച , തനിമയുള്ള ച്ചുവടുകൾ , ഒപ്പനക്ക് ചേരുന്ന ഇശലുകൾ , ഹൃദ്യമായ ഈണങ്ങൾ ,പദങ്ങൾ, പ്രസന്നത ‘ ‘കോറിയോഗ്രഫി ഈ കാര്യങ്ങൾ കൃത്യമായ ചെയ്യാൻ കഴിയുന്ന പ്രതിഭയുള്ള കുട്ടികൾ ഉൾകൊള്ളുക എന്നത് ഒരു സൗഭാഗ്യം കൂടിയാണ് ‘ഇതിൽ ഒന്നാം സ്ഥാനം കിട്ടിയ എൻ്റെ ടീമിൻ്റെ കാര്യത്തിൽ ഞാൻ സംതൃപ്തനാണ് .

ഒപ്പന , മാപ്പിളപ്പാട്ട് ഇനങ്ങളിൽ തിരൂർ ഉപജില്ലയെ 7 വർഷത്തോളം സംസ്ഥാന കലോത്സവത്തിൽ എത്തിച്ചിട്ടുണ്ട്. 2008 ൽ ഒന്നാംസ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട് .

AEO ക്ക് പരാതി കൊടുത്ത സ്കൂളുകളൊക്കെ എൻ്റെ ശിക്ഷണത്തിൽ ഒപ്പനയുടെ State ഒന്നാം സ്ഥാനവും , ഒപ്പനയുടെ വിവിധ വിഭാഗങ്ങളിൽ ഒന്നാം സ്ഥാനവും വാങ്ങിയവരുമാണ് . ഈ ആരോപണം ഉന്നയിക്കുമ്പോൾ അവർക്ക് കിട്ടിയ ഒന്നാം സ്ഥാനങ്ങൾ ജഡ്ജ്മെൻ്റ് കളിച്ച് കിട്ടിയതാണെന്ന് പ്രഖ്യാപിക്കട്ടെ!

അവരവർക്ക് സമ്മാനം കിട്ടുമ്പോൾ അത് നീതിയും മറ്റുള്ള ടീമിന് കിട്ടുമ്പോൾ അത് നീതികേടും എന്ന പ്രതികരണം ചിന്തക്ക് ഭൂഷണമല്ല.

ഓരോ മത്സരാർത്ഥിയും നല്ല രീതിയിൽ അവതരണങ്ങൾ നടത്തുന്നതിന് സമയവും സൗഭാഗ്യവും കൈവരേണ്ടതുണ്ട് . ചില ദിവസം ചില വേദികൾ നമ്മെ നിരാശപ്പെടുത്തിയാൾ മറ്റു വേദികൾ നമ്മെ സന്തോഷിപ്പിക്കും.

Leave a Reply

Your email address will not be published.