
കേരള മദ്യ നിരോധന സമിതി തിരൂർ താലൂക്ക് വാഹന ജാഥ സമാപിച്ചു
തിരൂർ: പ്രകടന പത്രികയിലൂടെ എൽ.ഡി.എഫ് വാഗ്ദാനം ചെയ്ത കാര്യങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാൽ തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് തോൽവിയിലൂടെ ഇടതുപക്ഷത്തിൻ്റെ കണ്ണ് തുറപ്പിക്കുമെന്ന് കേരള മദ്യ നിരോധന സമിതി. തലക്കാട് ബാർ അടച്ചു പൂട്ടാൻ നിയമ നടപടിയുമായി മുന്നോട്ടു
പോകുമെന്നും ബാർ വിരുദ്ധ ജനകീയ സമരം ശക്തമാക്കുമെന്നും പറഞ്ഞു.
ടൂറിസത്തിൻ്റെ മറവിൽ ബിയർ വൈൻ പാർലറുകൾ തുറന്ന് കേരളത്തിൽ
മദ്യ മൊഴുക്കുന്നവർക്കെതിരെ
സമ്മതിദാനവകാശം ഉപയോപ്പെടുത്തന്നമെന്നും
കൂട്ടിച്ചേർത്തു. ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’ എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി നടത്തിയ തെരഞ്ഞടുപ്പ് ഇടപെടൽ തിരൂർ താലൂക്ക് വാഹന ജാഥ സമാപിച്ചു.
താനൂർ, താനാളൂർ,വൈലത്തൂർ , കടുങ്ങാത്തുകുണ്ട്, പുത്തനത്താണി, തിരുന്നാവായ, ആലത്തിയൂർ എന്നിവടങ്ങളിലെ
പര്യടനത്തിനു ശേഷം ബി.പി. അങ്ങാടിയിൽ സമാപിച്ചു. സമാപന
സമ്മേളനം തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ ഉദ്ഘാടനം ചെയ്തു. തലക്കാട് ഗ്രാമ പഞ്ചായത്ത് അംഗം എ. മുംതസിർ ബാബു അധ്യക്ഷത വഹിച്ചു. കേരള മദ്യ നിരോധന സമിതി സംസ്ഥാന പ്രസിഡൻ്റ്
ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തി. തലക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ ടി.കെ. അബ്ദുൽ ഹമീദ് ജാഥ നായകർക്ക് ഹാരാർപ്പണം നടത്തി. കേരള മദ്യ നിരോധന സമിതി ജില്ലാ പ്രസിഡൻ്റ് മജീദ് മാടമ്പാട്ട്, സെക്രട്ടറി പി.വി ഉദയകുമാർ, വൈസ് പ്രസിഡൻ്റ് ഉമർ മഞ്ചേരി, എൻ.സി. നവാസ്, ടി.പി. അബ്ദു റഹിമാൻ, അഫ്സൽ മയ്യേരി , ജലീൽ തൊട്ടി വളപ്പിൽ, ഐ.പി. നസീബ് ,
മുജീബ് തൃത്താല,കെ.സി. ഹംസ, വി.കെ. ലത്തീഫ്, പി. അബൂബക്കർ, ഇ.പി.എ. ലത്തീഫ്, സി.സുനിത ,എൻ.പി. സലീന, പി.പി. ബഷീർ, ടി.പി. മുഷ്ഫിഖ്, കെ.വി. സിദ്ധീഖ്,സി.കെ. കുഞ്ഞു മുഹമ്മദ്, റഷീദ് രണ്ടത്താണി, ബാബു പുല്ലൂർ, വി കെ. സൈതലവി, നാസർ മൂച്ചിക്കൽ, ലത്തീഫ്
കല്പകഞ്ചേരി എന്നിവർ വിവിധ സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിച്ചു.
Leave a Reply