അർജുൻ
ഗ്ലിവിൻ
ബോബി ഫിലിപ്പ്

ബൈക്ക് യാത്രക്കാരന്റെ മുഖത്ത് കുരുമുളക് സ്പ്രേ അടിച്ച് മൂന്ന് ലക്ഷത്തോളം രൂപ കവർന്ന കേസിൽ ഒരാൾ റിമാന്റിൽ, രണ്ട് പ്രതികൾ കസ്റ്റഡിയിൽ

രവിമേലൂർ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

അന്തിക്കാട് : 07-11-2025 തീയതി രാവിലെ 11.45 മണിയോടെ വാടാനപ്പിള്ളി ടിപ്പുസുൽത്താൻ റോഡിൽ താമസിക്കുന്ന അക്ഷയ് പ്രതാപ് പവാർ 30 വയസ് എന്നയാൾ ഇരുചക്രവാഹനത്തിൽ പോവുമ്പോൾ മുറ്റിച്ചൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപം വെച്ച് പുറകിൽ നിന്നും വന്ന ഒരു കാർ മുൻവശം കയറി ക്രോസ് ചെയ്തു നിർത്തി ഇരുചക്രവാഹനത്തെ തടഞ്ഞ് നിർത്തി പ്രതികൾ കാറിൽ നിന്നിറങ്ങി അക്ഷയ് പ്രതാപ് പവാർ ന്റെ മുഖത്ത് പെപ്പർ സ്പ്രേ അടിച്ച് ഇയാളുടെ കൈവശത്തിലുണ്ടായിരുന്ന മൂന്നുലക്ഷം രൂപ സൂക്ഷിച്ചിരുന്ന ഷോഡർ ബാഗ് പണമടക്കം കവർച്ച ചെയ്തു കൊണ്ടു പോയ സംഭവത്തിന് അന്തിക്കാട് പോലീസ് സ്റ്റേഷനിൽ കേസെടുത്തിരുന്നു.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് കുറ്റകൃത്യത്തിനായി പ്രതികൾ വന്ന കാറിനെ സംബന്ധിച്ച് വ്യക്തമായ സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷൻ പരിധികളിലെയും പ്രധാനപ്പെട്ട ജംഗ്ഷനുകളിലും മറ്റും ഒരേ സമയം വാഹനപരിശോധനകൾ നടത്തിയെങ്കിലും വാഹനത്തെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. പോലീസിന് വിവരം ലഭിച്ച് പരിശോധനകൾ തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതികൾ രക്ഷപ്പെട്ടിരിക്കാമെന്ന നിഗമനത്താൽ ഈ വാഹനം കുറ്റകൃത്യം നടത്തുന്നതിനായി വന്നത് എവിടെ നിന്നാണെന്നും മറ്റും ശാസ്ത്രീയമായ അന്വേഷണം നടത്തിയതിൽ വാഹനത്തിൽ പതിച്ചിരുന്നത് വ്യാജ നമ്പർ ആണെന്ന് കണ്ടെത്തിയിരുന്നു.

കുറ്റകൃത്യത്തിനായി കാർ വന്ന വഴിയേ പിന്നിലേക്ക് ശാസ്ത്രീയമായ രീതിയിൽ അന്വേഷണം നടത്തിയാണ് പ്രതികളിലേക്കെത്തിയത്. ഈ കേസ്സിലെ പ്രതികളായ  തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി അർജുൻ എന്നയാളെ പെരുമ്പാവൂരിൽ നിന്നും, ഇടുക്കി പൈസൺവാലി സ്വദേശി വക്കത്താനത്ത് വീട്ടിൽ ബോബി ഫിലിപ്പ് 37 വയസ്സ് എന്നയാളെ ആലുവയിൽ നിന്നും, ആലുവ മാർക്കറ്റ് റോഡ് സ്വദേശി മറ്റത്തിൽ വീട്ടിൽ ഗ്ലിവിൻ ജെയിംസ് 38 വയസ്സ് എന്നയാളെ നെടുംമ്പാശ്ശേരിയിൽ നിന്നുമാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ  നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

അർജുൻ നെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തിട്ടുണ്ട്. ബോബി ഫിലിപ്പ്, ഗ്ലിവിൻ ജെയിംസ് എന്നിവർ അന്തിക്കാട് പോലീസ് സ്റ്റേഷൻ കസ്റ്റഡിയിൽ ഉണ്ട്. തെളിവെടുപ്പുകൾക്കും മറ്റ് നടപടികൾക്കും ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ബോബി ഫിലിപ്പ് വണ്ടിപ്പെരിയാർ, ഗാന്ധിനഗർ, കൈനടി, മുണ്ടക്കയം, തൊടുപുഴ, കരിമണ്ണൂർ, ചെങ്ങന്നൂർ, പെരുവന്താനം പോലീസ് സ്റ്റേഷൻ പരിധികളിലായി പതിമൂന്ന് തട്ടിപ്പ് കേസുകളിലും ഒരു മോഷണക്കേസിലും പ്രതിയാണ്.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ഡി വൈ എസ് പി ഷാജു.സി.എൽ, അന്തിക്കാട് എസ് എച്ച് ഒ കേഴ്സൺ വി മാർക്കോസ്, എസ് ഐ അഫ്സൽ, ജി എസ് ഐ ഷൈൻ, ജി എ എസ് ഐ ജീവൻ ഇ എസ്, സി പി ഒ മാരായ ഉമേഷ് കെ എസ്, പ്രതീഷ്, അമൽ ദേവ്, ഹസീബ്, അനൂപ്, കൃഷ്ണകുമാർ, ഷാജി എന്നിവരാണ് കേസ് അന്വേഷിക്കുന്നത്.

Leave a Reply

Your email address will not be published.