ജോമി

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈഗികാതിക്രമം നടത്തിയ കേസ്സിലെ പ്രതിയെ 36 കൊല്ലം തടവിനും 2,55000 രൂപ പിഴയടക്കുന്നതിനും ശിക്ഷ വിധിച്ചു

രവിമേലൂർ

അന്തിക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ പ്രതിക്ക് 36 വർഷം തടവും 2,55,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജ് ജയ പ്രഭു ഉത്തരവിട്ടു. പഴുവിൽ കുറുമ്പിലാവ് സ്വദേശിയായ തോട്ട്യാൻ വീട്ടിൽ ജോമി (40 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർമാരായ സുരജ് കെ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി. കേസിന്റെ വിചാരണ വേളയിൽ 11 സാക്ഷികളെ വിസ്തരിക്കുകയും 19 രേഖകൾ ഹാജരാക്കുകയും ചെയ്തിരുന്നു. അന്തിക്കാട് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ ദാസ് പി കെ, ജി.എ.എസ്.ഐ അരുൺ കുമാർ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. എസ്.എച്ച്.ഒ ദാസ് പി കെയാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.

Leave a Reply

Your email address will not be published.