ശാലിനി
വിദ്യ
ഷിനാജ്
അജ്മൽ @അജു
അജ്മൽ @അച്ചു

ചാലക്കുടിയിൽ വൻ മയക്കുമരുന്നു വേട്ട, മാരക രാസലഹരിയായ എം ഡി എം എ വിൽപ്പനക്കായി എത്തിയ രണ്ട് യുവതികളും എം ഡി എം എ വാങ്ങാനെത്തിയ മൂന്ന് യുവാക്കളും പിടിയിൽ, പ്രതികൾ റിമാന്റിലേക്ക്

രവിമേലൂർ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചേർന്ന് ചാലക്കുടി കെ എസ് ആർ ടി സി സ്റ്റാന്റിൽ നിന്നാണ് പ്രതികളെ എം ഡി എം യുമായി പിടികൂടിയത്.

ചാലക്കുടി : കെ എസ് ആർ ടി സി ബസ്സിൽ മയക്കുമരുന്ന് കടത്തിക്കൊണ്ട് വരുന്നതായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവിക്ക് രഹസ്യ വിവരം ലഭിച്ചതനുസരിച്ച് 14-11-2025 തിയ്യതിയിൽ ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള തൃശ്ശൂർ റൂറൽ ലഹരി വിരുദ്ധസേനയിലെ അംഗങ്ങൾ ചാലക്കുടി കെ എസ് ആർ ടി സി ബസ് സ്റ്റാന്റിൽ ഉച്ചക്ക് ശേഷം നടത്തിയ പരിശോധനയിലാണ് മാരക രാസലഹരിയായ എം ഡി എം എ യുമായി വന്ന രണ്ട് യുവതികൾ കയ്പമംഗലം ചളിങ്ങാട് സ്വദേശികൾക്ക് കൈമാറുന്നതിനിടെയാണ് അഞ്ച് പ്രതികളെ പിടികൂടിയത്.

 കോട്ടയം വൈക്കം നടുവിൽ സ്വദേശിനി ഓതളത്തറ വീട്ടിൽ വിദ്യ 33 വയസ്, കോട്ടയം വൈക്കം സ്വദേശിനി അഞ്ചുപറ വീട്ടിൽ ശാലിനി 31 വയസ് എന്നിവരാണ്  മാരക രാസലഹരിയായ എം ഡി എം എ കെ എസ് ആർ ടി സി ബസിൽ കടത്തിക്കൊണ്ട് വന്നത്.  കയ്പമംഗലം ചളിങ്ങാട് സ്വദേശികളായ വൈപ്പിൻ കാട്ടിൽ വീട്ടിൽ ഷിനാജ് 33 വയസ്സ്, അജു എന്നറിയപ്പെടുന്ന ആനക്കൂട്ട് വീട്ടിൽ  അജ്മൽ 35 വയസ്സ്, അച്ചു എന്നറിയപ്പെടുന്ന കടവിൽ വീട്ടിൽ  അജ്മൽ 25 വയസ്സ് എന്നിവരാണ് എം ഡി എം എ വാങ്ങാനായി എത്തിയിരുന്നത്. സംഭവത്തിന്  തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം തുടർനടപടികൾ സ്വീകരിച്ച് വരുന്നു.


ഷിനാജ് ബാഗ്ലൂരിൽ മയക്ക് മരുന്നുമായി കടത്തിയതിനുള്ള കേസ്സിലും, മതിലകം പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു അടിപിടിക്കേസിലും പ്രതിയാണ്.

Leave a Reply

Your email address will not be published.