സംസ്ഥാനത്തെ മികച്ച വനിത ജനപ്രതിനിധിക്കുള്ള ജവഹർ പുരസ്കാരം ഐ. പി.സാജിറക്ക് ഹൈബി ഈഡൻ എം പി സമ്മാനിക്കുന്നു.

മികച്ച വനിത ജനപ്രതിനിധി

തിരൂർ: തിരുവനന്തപുരം ആസ്ഥാനമായുള്ള
ജവഹർലാൽ നെഹ്റു കൾച്ചറൽ സൊസൈറ്റിയുടെ ഈ വർഷത്തെ സംസ്ഥാനത്തെ
മികച്ച വനിത ജനപ്രതിനിധിക്കുള്ള ജവഹർ പുരസ്കാരത്തിന് അർഹയായ തിരൂർ നഗരസഭാ കൗൺസിലർ
ഐ പി സാജിറക്ക് പുരസ്കാരം സമ്മാനിച്ചു. നെഹ്റുവിൻ്റെ ജന്മദിനത്തിൽ എറണാകുളം സോഷ്യൽ സർവീസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഹൈബി ഈഡൻ
എം പിയാണ് പുരസ്കാരം സമ്മാനിച്ചത്.
ജനപ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ 10 വർഷം കക്ഷി രാഷ്രീയത്തിനതീതമായി അവർ നടത്തിയ സേവന പ്രവർത്തനങ്ങൾക്കാണ് പുരസ്കാരം ലഭിച്ചത്.

ചടങ്ങിൽ ജവഹർലാൽ
നെഹ്റു കൾച്ചറൽ സൊസൈറ്റി പ്രസിഡണ്ട്
പൂവച്ചൽ സുധീർ അധ്യക്ഷത വഹിച്ചു.
ടി ജെ വിനോദ് എംഎൽഎ,
കെ.എൻ ഉണ്ണികൃഷ്ണൻ എംഎൽഎ
ജസ്റ്റിസ് പി.എസ് ഗോപിനാഥൻ,
സ്വാമി’ധർമ്മ ചൈതന്യ, സിസ്റ്റർ ലിസി ചക്കാലക്കൽ,
എച്ച് ഇ മുഹമ്മദ് ബാബു സേഠ്,
സിനിമാ താരങ്ങളായ
സഞ്ജു ശിവറാം,ബിബിൻ ജോർജ്
എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.