
രവിമേലൂർ
കൊരട്ടി: കൊരട്ടി പോലീസ് സ്റ്റേഷൻ പരിധിയിലെ അടിച്ചിലി എന്ന സ്ഥലത്ത് കഴുത്തിൽ മുറിവേറ്റ് മരണപ്പെട്ട നിലയിൽ കൊരട്ടി മേലൂർ കുന്നപ്പിള്ളി സ്വദേശി മംഗലത്ത് വീട്ടിൽ സുധാകരൻ 60 വയസ്സ് എന്നയാളെ കാണപ്പെട്ട സംഭവത്തിന് കൊരട്ടി പോലീസ് സ്റ്റേഷനിലെടുത്ത കേസിലെ പ്രതിയായ മേലൂർ ആഴക്കാപ്പിള്ളി അടിച്ചിലി സ്വദേശിയായ ശോഭനൻ (62 വയസ്സ്) എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
12.11.2025 തീയതി ഉച്ചക്ക് 12.00 മണിക്കും 03.00 മണിക്കും ഇടയിലുള്ള സമയത്ത് കുന്നപ്പിള്ളിയിലുള്ള പാണേലി വീട്ടിൽ രാജപ്പൻ എന്നയാളുടെ വീടിൻെറ ഇറയത്ത് വച്ച് സുധാകരൻ 60 വയസ്സ് കുന്നപ്പിള്ളി ദേശം മേലൂർ വില്ലേജ് എന്നയാളെ മദ്യപാനത്തിനിടയിലുണ്ടായ എന്തോ തർക്കത്തെതുടർന്നാണ് ശോഭനൻ കൊലപ്പെടുത്തിയത്.
സംഭവ സ്ഥലം തൃശ്ശൂർ റൂറൽ ഫൊറൻസിക് സംഘം പരിശോധിച്ച് തെളിവുകൾ ശേഖരിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നടപടിക്രമങ്ങൾക്ക് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.
ചാലക്കുടി ഡിവൈഎസ്പി രാജു വി കെ, അതിരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനീഷ്, കൊരട്ടി പോലീസ് സ്റ്റേഷൻ എസ് ഐ മുഹ്സിൻ, ജി എസ് ഐ മാരായ റെജിമോൻ, ജോയ്, ഷിബു, ജി എ എസ് ഐ മാരായ നാഗേഷ്, ഷിജോ, സിപിഒ മാർ ആയ അഭിലാഷ്, ശ്രീനാഥ്, ശ്യാം, ശ്രീജിത്ത്, ജിതിൻ, വിഷ്ണു എന്നവരാണ് അന്വേഷണ സംഘത്തിലുള്ളത്.
Leave a Reply