ഇടുക്കി :ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ് സ്കൂളിലെ ഇംഗ്ലീഷ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ, ഇടുക്കിയിലെ രാമക്കൽമേട്ടിൽ മൂന്ന് ദിവസത്തെ ഇംഗ്ലീഷ് റെസിഡൻഷ്യൽ ട്രെയിനിങ് ക്യാമ്പ് സംഘടിപ്പിച്ചു. ഹൈസ്കൂൾ വിഭാഗങ്ങളിലെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി നടന്ന ക്യാമ്പിൽ 38 പേർ പങ്കെടുത്തു.
ക്യാമ്പിന് പി.ടി.എ പ്രസിഡന്റ് ടി എൻ ഷാജി ഫ്ലാഗ് ഓഫ് ചെയ്തു. അധ്യാപകരായ സിദ്ദീഖുലക്ബർ,സി ടി റാഷിദ് , പി കെ സഹീർ, എം.കെ സുബൈദ ക്യാമ്പിന് നേതൃത്വം നൽകി.
വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുന്നതിനായി ആറു മെന്റർമാർ ക്യാമ്പിൽ സജീവമായിരുന്നു.

Leave a Reply

Your email address will not be published.