
തിരൂർ: വരുന്ന തെരഞ്ഞെടുപ്പിൽ തിരൂർ മുനിസിപ്പാലിറ്റി ഭരണം തിരിച്ചു പിടിക്കുമെന്ന് തിരൂർ മുനിസിപ്പൽ ഇടതു നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വളരെ ഒത്തൊരുമയോടെയും ആത്മവിശ്വാസത്തോടും കൂടി നേതാക്കളും പ്രവർത്തകരും പ്രവർത്തിക്കുമെന്നും നേതാക്കൾ അറിയിച്ചു. ആകെയുള്ള 40 സീറ്റുകളിൽ ആറ് സീറ്റുകൾ ഘടക കക്ഷികൾക്ക് നൽകാൻ ധാരണയായി . 23, 29. 39 വാർഡു കളിൽ സി.പി.ഐ.യും 18-ാം വാർഡിൽ ഐ.എൻ.എൽ ഉം 13-ാo വാർഡിൽ ജനതാ ദളും 24ാം വാർഡിൽ എൻ.സി.പി.യും മത്സരിക്കും. 34 സീറ്റുകളിൽ സി, പി.ഐ.എം. മത്സരിക്കും. വെള്ളിയാഴ്ച സ്ഥാനാർഥി പ്രഖ്യാപനം നടത്തും. വാർത്താ സമ്മേളനത്തിൽ പി.പി. ലക്ഷ്മണൻ ,അഡ്വ. ദിനേശ് പൂക്കയിൽ , കെ.പി. മുത്തു, വി.പി. കാസിം ബാവ, പിമ്പുറത്ത് ശ്രീനിവാസൻ , അലവിക്കുട്ടി എരഞ്ഞിക്കാട്ട് തുടങ്ങിയവർ പങ്കെടുത്തു.

Leave a Reply