
തൃത്താല:ഭാരതപ്പുഴയുടെ തീരത്തുള്ള ജി. എൽ. പി. സ്കൂളിൽ കുട്ടികൾക്ക് ശുദ്ധജലം കുടിക്കുന്നതിനായി തൃത്താല ലയൺസ് ക്ലബ് വാട്ടർ പ്യൂരിഫയർ നൽകി. ഈ വിദ്യാല്യത്തിൽ ഇതിന് മുൻപ് മാതൃഭൂമി യുടെ മധുരം മലയാളം, പ്രി പ്രൈമറി വിദ്യാർത്ഥികൾക്കുള്ള ഉച്ചഭക്ഷണത്തിന്റെ പച്ചക്കറി തുടങ്ങിയവയും തൃത്താല ലയൺസ് ക്ലബ് സ്പോൺസർ ചെയ്തിട്ടുണ്ട്. ഇന്ന് നടന്ന ചടങ്ങിൽ പ്രധാനാധ്യാപിക പി. ലക്ഷ്മി ഭായ്, PTA പ്രസിഡന്റ് റഫീഖ് പി. ടി, വൈസ് പ്രസിഡന്റ് ലയൺ ശ്രീധരകുമാർ. പി. ടി,ലയൺസ് ക്ലബ് റീജിയൺ ചെയർ പേഴ്സൺ യു. വിജയകൃഷ്ണൻ, ലയൺസ് ക്ലബ് പ്രസിഡന്റ് മധു ഉള്ളനാട്ട്, സെക്രട്ടറി സുരേഷ് ഇന്ദീവരം, ട്രഷറർ മനോജ് കെ മേനോൻ,Dr. ഹരിദാസ് സി. എം,സജിത്ത് പണിക്കർ, മോഹൻ കുമാർ കെ, സുബൈർ പി. എം, മണികണ്ഠൻ കെ. തുടങ്ങിയവർ പങ്കെടുത്തു.
Leave a Reply