തിരൂർ: “വളരട്ടെ നിറമരുതൂർ.. തുടരട്ടെ യു ഡി എഫ്” എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് നിറമരുതൂരിൻ്റെ പുത്തൻ സ്വപ്നങ്ങൾക്ക് നിറം പകരാൻ നിറമരുതൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ജനമുന്നേറ്റ പദയാത്ര സംഘടിപ്പിച്ചു. പുതിയകടപ്പുറത്ത് ജാഥാ ക്യാപ്റ്റൻ മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ചാരാത്ത് ഷെരീഫ് ഹാജിക്ക് പതാക കൈമാറിക്കൊണ്ട് മുസ്ലിം ലീഗ് താനൂർ നിയോജക മണ്ഡലം പ്രസിഡൻ്റ് കെ.എൻ മുത്തുക്കോയ തങ്ങൾ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇസ്മായിൽ പുതുശ്ശേരി, മുസ്ലിം ലീഗ് പഞ്ചായത്ത് ജനറൽ സെക്രട്ടറി കെ.എം നൗഫൽ, ജില്ലാ പഞ്ചായത്ത് മെമ്പർ വി.കെ.എം ഷാഫി, ട്രഷറർ കെ.പി കോയമോൻ, വൈസ് പ്രസിഡണ്ടുമാരായ കെ.ഇ.കെ റഹ്മത്തുള്ള, അരങ്ങത്തിൽ നിയാസി, മുസ്തഫ പൊക്ലാത്ത്, സെക്രട്ടറിമാരായ അക്ബർ ഉണ്ണിയാൽ, കെ.കെ ഷെരീഫ് എന്ന ബാവ, അലി പുള്ളിപ്പാട്ട്, ഗ്രാമ പഞ്ചായത്ത് മെമ്പർമാരായ വി.ഇ.എം ഇഖ്ബാൽ, നാസർ എന്ന കുഞ്ഞിപ്പ, സി.പി സഹദുല്ല, സി.പി മനീഷ്, മുസ്ലിം ലീഗ് വാർഡ് കമ്മിറ്റി നേതാക്കളായ സി.എം.ടി നസറുദ്ദീൻഷാ, സി.പി അക്ബർ, ഷൗക്കത്തലി കല്ലിങ്ങൽ, കോയക്കുട്ടി പി, അഫ്സൽ ഉണ്ണിയാൽ, ആരിഫ് കാളാട്, മുഹമ്മദ് ചേലാട്ട്, റോഷൻ മാടമ്പാട്ട് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Nസാവാൻകുട്ടി കെ, സി.പി സിദ്ദീഖ്, മുഹമ്മദ്കുട്ടി പി, റഹീം കാളാട്, ഇബ്രാഹിം കുട്ടി, ബഷീർ ചക്കാലക്കൽ, പൂക്കോയ തങ്ങൾ, ഷാഫി മാടമ്പാട്ട്, അഷ്റഫ് വി.പി, നവാസ് കോരമ്പാട്ട്, പി.പി അബ്ദുറഷീദ്, ഇസ്മായിൽ കല്ലിങ്ങൽ, സലാം കൊല്ലടത്തിൽ, പി.സി അബ്ദുറഹ്മാൻ, അബ്ദുഹാജി പി, ഇസ്മായിൽ ഹാജി, ഫാറൂഖ് വരിക്കോടത്, കെ സവാദ്, ഷെരീഫ് പൊയിലിശ്ശേരി, അസീസ് ചേലാട്ട്, കെ ഹമീദ്, കെ.കെ സുലൈമാൻ, പോക്കർ ഹാജി, ഹമീദ് പാറയിൽ, വി.ഇ.എം കാസിം, അലി അക്ബർ, ഇസ്മായിൽ കാട്ടയിൽ, കെ.പി സക്കറിയ, വൈ.പി അൻവർ, എം.കെ ഷുക്കൂർ, സൈനുദ്ദീൻ, ഷറഫു ഉണ്ണിയാൽ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.