മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ (മാറ്റ്പ) ഇന്ന് കോഴിക്കോട് അളകാപുരിയിൽ വെച്ച് നടന്ന എക്സിക്യൂട്ടീവ് യോഗം.

കോഴിക്കോട് :
മലബാറിലെ ട്രെയിൻ യാത്രക്കാരുടെ ജീവൻ കൊണ്ട് പന്താടുന്ന റെയിൽവേ സമീപനം തിരുത്തണമെന്ന് മലബാർ ട്രെയിൻ പാസഞ്ചേഴ്സ് വെൽഫെയർ അസോസിയേഷൻ ( മാറ്റ്പ) എക്സിക്യൂട്ടീവ് യോഗം ആവശ്യപ്പെട്ടു.

ഇതിനുവേണ്ടി റെയിൽവേ ഡിവിഷണൽ മാനേജർക്ക് നേരിട്ടു നിവേദം നൽകാനും തീരുമാനിച്ചു.
നേരെത്തെ ട്രെയിനുകളിൽ ഉണ്ടായിരുന്ന പോലീസ് എസ്കോർട്ട്സ് സംവിധാനം പുനസ്ഥാപിച്ചു റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സിനെ ക്രിയാത്മകമായി വൈന്യസിക്കണമെന്നുo പഴുത്തടച്ച സുരക്ഷ ഉറപ്പാക്കണമെന്നുo ഭിക്ഷാടന മാഫിയയിൽ നിന്നും നിയമവിരുദ്ധ കച്ചവടക്കാരിൽ നിന്നും യാത്രക്കാർക്ക്‌ സംരക്ഷണം ഒരുക്കണമെന്നുo യോഗം ആവശ്യപ്പെട്ടു.

യാത്രക്കാർക്ക് അത്യാവശ്യമായ സുരക്ഷ ബോധവത്കരണം റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ് (ആർപിഫ്) മായി സഹകരിച്ചു നടത്താൻ മാറ്റ്പ്പ തയ്യാറാണെന്നും ഭാരവാഹികൾ അറിയിച്ചു.

നിർത്തലാക്കിയ പാസ്സൻജ്ജർ വണ്ടികൾ പുന സ്ഥാപിക്കാൻ വേണ്ടി മലബാറിലെ എംപി മാർ ( ഡിഎംആർ) ഓഫീസിൽ ഇടപെടുക.

വൈകുന്നേരം ഷൊർണുർ കണ്ണൂർ റൂട്ടിൽ തിരക്ക് ഒഴിവാക്കാൻ കൊണ്ടുവന്ന 06031 സ്പെഷ്യൽ എക്സ്പ്രസിൻ്റെ സമയമാറ്റം പിൻവലിച്ച് പഴയ സമയക്രമം *( *4 മണിക്ക് ഷൊർണുർ*) പുനസ്ഥാപിച്ച് പാസ്സൻജ്ജർ വണ്ടിക്ക് സ്റ്റോപ്പ് ഉള്ള എല്ലാ സ്റ്റേഷനിലും സ്റ്റോപ്പ്‌ അനുവദിക്കുക ( *തിരുനാവായ, വള്ളിക്കുന്ന്, വെസ്റ്റ് ഹിൽ, എലത്തൂർ*)

സാധാരണക്കാർക്ക് അന്യമായ * ( ഇപെ ) സംവിധാനത്തിൽ മാത്രം ടിക്കറ്റ് എടുക്കാനുള്ള സംവിധാനം ഉപേക്ഷിക്കുക.

നിസാമുദ്ധീനിലും നേത്രാവാദിയിലും കണ്ണൂർ വരെ റിസർവ്ട് കൊച്ചുകൾ അനുവദിക്കുക.

പാസ്സൻജ്ജർ വണ്ടികളിൽ ലേഡീസ് കൊച്ച് ഉൾപ്പെടെ 15 കൊച്ചുകൾ അനുവദിക്കുക.

ഉത്തര മലബാറിലേക്ക് തൃശൂർ കണ്ണൂർ റൂട്ടിൽ വൈകുന്നേരം പുതുതായി മെമു ട്രെയിൻ അനുവദിക്കുക.

ജനുവരിയിൽ കോഴിക്കോട് ടൗൺഹാളിൽ റെയിൽവേ മലബാറിനോട് കാണിക്കുന്ന അവഗണനക്കെതിരെ ജനകീയ കൺവെൻഷൻ കൂടാൻ തീരുമാനിച്ചു.

കോഴിക്കോട് അളകാപുരിയിൽ ചേർന്ന മാറ്റ്പ എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ പ്രസിഡന്റ് കെ രഘുനാഥ് വള്ളിക്കുന്ന് ആദ്ധ്യക്ഷത വഹിച്ചു സിക്രട്ടറി പിപി രാമനാഥൻ കോഴിക്കോട് , ട്രഷറർ
കെകെ റസാഖ് ഹാജി തിരൂർ, ഓർഗനൈസിങ് സെക്രട്ടറി എം ഫിറോസ് ഫിസ കാപാട്, അഷ്‌റഫ്‌ അരിയല്ലൂർ, ഷിജിടീച്ചർ വടകര, സത്യൻ ചെവരമ്പലം, പ്രമോദ് പിന്നീയങ്കര , രതീഷ് ചെറുപ്പ , അൻവർ സാദത്ത് മാസ്റ്റർ നരിക്കുനി, രഘുദയല്, റഷീദ്‌ മാന്തോട്ടo, ജയപ്രകാശ് വള്ളിക്കുന്നു. അനൂപ് വള്ളികുന്ന്, വിജീഷ് ഫറോക്ക് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.