

തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ മുങ്ങിമരണപ്പെട്ട നിലയിൽ കാണപ്പെട്ട മൃതദേഹം കരക്കെത്തിച്ചത് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ
രവിമേലൂർ
വരന്തരപ്പിള്ളി : 09-11-2025 തിയ്യതി രാവിലെയാണ് വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ പരിധിയിലെ കുറുമാലിപ്പുഴയിലെ തോട്ടമുഖം ഇറിഗേഷൻ പുഴക്കടവിൽ ഒരു മൃതദേഹം പൊങ്ങിക്കിടക്കുന്നതായി വരന്തരപ്പിള്ളി പോലീസ് സ്റ്റേഷനിൽ വിവരം ലഭിച്ചത്. വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ എസ് എച്ച് ഒ മനോജ് കെ എൻ ഉം പോലീസ് പാർട്ടിയും സ്ഥലത്ത് ചെന്നതിൽ മൃതദേഹം കരയിൽ നിന്നും അധികം അകലെയല്ലാതെ പുഴയിൽ പൊങ്ങിക്കിടക്കുന്നതാണ് കണ്ടത്.
മൃതദേഹം കരക്കെത്തിക്കാൻ നാട്ടുകാരുടെ സഹായം തേടിയെങ്കിലും പുഴയിലിറങ്ങുവാൻ ആരും തയ്യാറാകാത്തതിനാൽ എസ് എച്ച് ഒ പുഴയിലിറങ്ങി മൃതദേഹം കരക്കെത്തിക്കുകയായിരുന്നു. വരന്തരപ്പിള്ളി മനക്കൽക്കടവ് സ്വദേശി വെളുത്തേടത്ത് വീട്ടിൽ മോഹനൻ 55 വയസ്സ് എന്നയാളാണ് മരണപ്പെട്ടത്. ഈ സംഭവത്തിന് മോഹനന്റെ മകന്റെ മൊഴി പ്രകാരം അസ്വഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
Leave a Reply