
തുണിക്കടയിൽ നിന്നും തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ കടന്ന് കളഞ്ഞ കേസിൽ നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ സ്റ്റേഷൻ റൗഡി അൽത്താഫ് റിമാന്റിലേക്ക്
രവിമേലൂർ
കൊടുങ്ങല്ലൂർ : 2025 ഒക്ടോബർ 24 ന് ഉച്ചക്ക് 12.30 മണിക്കും 01.00 മണിക്കും ഇടയിലുള്ള സമയം എടവിലങ്ങ് നടവരമ്പ് സെന്റിൽ പ്രവർത്തിക്കുന്ന E TOWN CASUALS എന്ന സ്ഥാപനത്തിൽ നിന്നും 3400 രൂപയുടെ തുണിത്തരങ്ങൾ വാങ്ങി പണം നൽകാതെ പോയി തട്ടിപ്പ് നടത്തിയ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെടുത്ത കേസ്സിലെ പ്രതിയായ മതിലകം സ്റ്റേഷൻ റൗഡിയായ കൂളിമുട്ടം തോട്ടുങ്ങൾ സ്വദേശി ആലിപറമ്പിൽ വീട്ടിൽ അൽത്താഫ് 25 വയസ്സ് എന്നയാളെയാണ് തൃശ്ശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്.
കടയിൽ വന്ന പ്രതി രണ്ട് ജീൻസും മൂന്ന് ടി ഷർട്ടുകളുമാണ് വാങ്ങിയത്. തുടർന്ന് പണമടക്കുന്നതിനായി കടയിലെ ജീവനക്കാരന്റെ ഫോൺ നമ്പർ വാങ്ങുകയും ഗൂഗിൾ പേ വഴി പണമയക്കുന്നതായി അഭിനയിക്കുകയും പണമയച്ചതിന്റെ സിംബൾ ജീവനക്കാരന് കാണിച്ച് കൊടുത്ത് സ്ഥലത്ത് നിന്ന് പോവുകയുമായിരുന്നു. സാങ്കേതിക തകരാർ കാരണമാവും പണം അക്കൗണ്ടിൽ കയറിയതിന്റെ മെസേജ് വരാത്തത് എന്നാണ് ജീവനക്കാരൻ കരുതിയത്. കുറച്ച് സമയം കഴിഞ്ഞിട്ടും പണം കയറാതായപ്പോൾ കടയുടമയായ എടവിലങ്ങ് സ്വദേശി ചെട്ടിശ്ശേരി വീട്ടിൽ നെഹമത്തുള്ള 32 വയസ് എന്നയാളെ വിവരമറിയിക്കുകയും തുടർന്ന് പരിശോധിച്ചതിലാണ് പണം അയച്ചിട്ടില്ല് എന്ന് ബോധ്യപ്പെട്ടത്. ഈ സംഭവത്തിന് നെഹമത്തുള്ളയുടെ പരാതിയിലാണ് കേസെടുത്തത്.
അൽത്താഫ് മതിലകം പോലീസ് സ്റ്റേഷനിലെ റൗഡി ലിസ്റ്റിൽ പേരുള്ളയാളും മതിലകം, കൊടുങ്ങല്ലൂർ, കയ്പമംഗലം, നെടുപുഴ പോലീസ് സ്റ്റേഷൻ പരിധികളിലായി രണ്ട് കവർച്ചക്കേസുകളിലും മൂന്ന് മോഷണക്കേസുകളിലും മയക്ക് മരുന്ന് ഉപയോഗിച്ച ഒരു കേസ്സിലും, കുറ്റകൃത്യത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ അറസ്റ്റ് ചെയ്ത് കസ്റ്റഡിലെയുത്ത രണ്ട് കേസുകളിലും അടക്കം എട്ട് ക്രിമിനൽക്കേസുകളിൽ പ്രതിയാണ്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബി.കെ.അരുൺ, സബ്ബ് ഇൻസ്പെക്ടർമാരായ സാലിം കെ,സജിൽ കെ ജി, സിവിൽ പോലീസ് ഓഫീസർ ധനേഷ്, അബീഷ് ഇബ്രാഹിം എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Leave a Reply