
കുറ്റ്യാടി :അലോപ്പതി ചികിത്സ 8 മാസത്തോളം നടത്തുകയും അതിനിടയിൽ മരണപ്പെടുകയും ചെയ്ത ഹാജറ ഒന്നര വർഷം മുൻപ് രണ്ട് മാസം അക്യുപങ്ചർ ചികിത്സയും ചെയ്തിരുന്നു. എന്നിട്ടും അക്യുപങ്ചർ ചികിത്സ മൂലം മരണപെട്ടു എന്ന തെറ്റായ വാർത്ത പ്രചരിപ്പിച്ചു കൊണ്ടേയിരിക്കുകയായിരുന്നു എൻ പി ഷക്കീർ എന്നയാൾ. (അയാളുടെ ഉമ്മയുടെ സഹോദരന്റെ ഭാര്യയാണ് ഹാജറ )
എൻ പി ഷക്കീർ തൻ്റെ കുടുംബത്തിലെ ഈ മരണം മുതലെടുത്തു കൊണ്ട് പല വട്ടം എന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. 8 ലക്ഷം തന്നാൽ പ്രശ്നം ഒതുക്കി തരാം, ഇല്ലെങ്കിൽ കാര്യങ്ങൾ വഷളാവും എന്നായിരുന്നു ഭീഷണി. ഫോണിലൂടെയും, വണ്ടി തടഞ്ഞും മറ്റും പല വട്ടം എന്നെ ശല്ല്യപ്പെടുത്തിയിട്ടുണ്ട്.
അയാളുടെ ഭീഷണിക്ക് വഴങ്ങാത്തതിൻ്റെ പേരിൽ, പല തവണ അപമാനിക്കുന്ന രീതിയിൽ പൊതുജനങ്ങളിൽ അക്യുപങ്ചർ ചികിത്സ ചെയ്തു മരണപെട്ടു എന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചു കൊണ്ടിരുന്നു… ഇന്നലെ അക്യുപങ്ചർ ബോധവത്കരണ ക്ലാസ് നടത്തുന്നതിന് ഭീഷണി വന്നപ്പോൾ
രാവിലെ തന്നെ പോലീസ് സ്റ്റേഷനിൽ പോയി സംഭവം അറിയിച്ചിരുന്നെങ്കിലും പോലീസിൻ്റെ ഭാഗത്തു നിന്ന് എനിക്കു വേണ്ട സുരക്ഷ ലഭിച്ചില്ല. എൻ പി ഷക്കീറും 15 ഓളം വരുന്ന ഗുണ്ടകളും ചേർന്ന് “അടിച്ചു കൊല്ലെടാ” എന്ന് അട്ടഹസിച്ചു കൊണ്ട് വരുകയും ഷക്കീർ എന്നെ കസേര കൊണ്ട് തലക്ക് അടിക്കുകയും , മുറിവേൽപ്പിക്കാൻ ശേഷിയുള്ള എന്തോ വസ്തു കൊണ്ട് എൻ്റെ കൈയ്ക്ക് സാരമായി പരിക്കേൽപ്പിക്കുകയും ചെയ്തു.
ഒരക്രമം നടന്നതിനാൽ അക്രമികളെ നിയമപരമായി നേരിടാൻ കേസുമായി മുന്നോട്ട് പോകാൻ ബന്ധപ്പെട്ട രേഖകൾ ലഭിക്കേണ്ടതുണ്ട്. അതിന് അവിടെയുണ്ടായിരുന്നവർ എന്നെ ഗവൺമൻ്റ് ആശുപത്രിയിൽ കൊണ്ട് പോയി . കൈക്ക് അഞ്ചോളം തുന്നലിണ്ടേ സാഹചര്യമുള്ള മുറിവും ഉണ്ടായി. തലക്കും, നാഭിക്കും, ചവിട്ടേറ്റ വേദന അനുഭവിക്കുകയാണ് ഞാൻ ഇപ്പോൾ.
രണ്ട് പെൺകുട്ടികളുടെ മാതാവ് ആയ എനിക്ക്, ഞാൻ ചെയ്യുന്ന ജോലിക്ക് പോലും പോവാൻ കഴിയാത്ത അവസ്ഥയിലാണുള്ളത്. കുറ്റ്യാടി
പോലീസ് സ്റ്റേഷനിൽ കേസുണ്ടെങ്കിലും FIR ൽ വധശ്രമത്തിനുള്ള വകുപ്പുകൾ ഒന്നും ചുമത്തിയതായി കണ്ടില്ല.
അക്യുപങ്ചർ പ്രാക്ടീഷണർ ഫെമിന യൂസുഫ്


Leave a Reply