പ്രമുഖ മാധ്യമപ്രവർത്തകൻ ഹമീദ് പരപ്പനങ്ങാടി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവും

പരപ്പനങ്ങാടി : പ്രമുഖ മാധ്യമപ്രവർത്തകനും എസ്.ഡി.പി.ഐ.തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റുമായ ഹമീദ് പരപ്പനങ്ങാടി മുൻസിപ്പൽ തെരഞ്ഞെടുപ്പിൽ പരപ്പനങ്ങാടി പതിനെട്ടാം ഡിവിഷനിൽ നിന്നും മത്സര രംഗത്തേക്ക്.

2006 ൽ തേജസ് പത്രത്തിലൂടെ മാധ്യമ രംഗത്തേക്ക് വന്ന ഹമീദ് പരപ്പനങ്ങാടി ഇന്ന് വിവിധ ഓൺലൈൻ മാധ്യമങ്ങളിൽ ലേഖകനായി പ്രവർത്തിക്കുന്നു.

മാത്രവുമല്ല കോവിഡ് കാലത്ത് മരണപ്പെട്ടവരെ സംസ്കരിക്കുന്നതിനും, കാലവർഷ കെടുതിയിൽ രക്ഷാപ്രവർത്തനം നടത്തുന്നതിലും, സജീവമായി രംഗത്തുണ്ടായിരുന്നു.

കവളപ്പാറ ദുരന്തസമയത്ത് ആയിര കണക്കിന് എസ്.ഡി.പി.ഐ വളണ്ടിയർമാർക്ക് ജില്ലയിൽ നേതൃത്വം കൊടുത്തതിന് ഹ്യുമാനിറ്റി അവാർഡടക്കം നിരവധി സംഘടനകളുടെ ആദരവ് ഏറ്റുവാങ്ങിയിട്ടുണ്ട്.

ഇപ്പോൾ തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി.ഐപ്രസിഡൻ്റാണ്.

പരപ്പനങ്ങാടി മുൻസിപ്പാലിറ്റിയിൽ ശക്തമായ മത്സരം നടക്കാൻ ഏറെ സാധ്യതയുള്ള ഡിവിഷനാണ് കരിങ്കല്ലത്താണി.

Leave a Reply

Your email address will not be published.