തിരൂർ താലൂക്ക്മദ്യ നിരോധന സമിതിപ്രവർത്തക സംഗമം ജില്ലാ പ്രസിഡൻ്റ്മജീദ് മാടമ്പാട്ട് ഉദ്ഘാടനംചെയ്യുന്നു.

തിരൂർ താലൂക്ക് ജാഥ താനൂരിൽ നിന്ന് തുടങ്ങും

തിരൂർ: ‘മദ്യാധികാര വാഴ്ചക്കെതിരെ ജനാധിപത്യ വിപ്ലവം’ എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതി മലപ്പുറം ജില്ലാ കമ്മറ്റി തെരഞ്ഞടുപ്പ് ഇടപെടൽ വാഹന ജാഥ നടത്തുന്നു.14 ന്
ശനിയാഴ്ച രാവിലെ 9 മണിക്ക് താനൂരിൽ നിന്ന് തുടങ്ങുന്ന ജാഥ വിവിധ സ്ഥലങ്ങളിലൂടെ സഞ്ചരിച്ച് തിരൂരിൽ സമാപിക്കും.താനൂർ മുൻസിപ്പൽ
ചെയർമാൻ റഷീദ് മോര്യ ഉദ്ഘാടനം
ചെയ്യും.താനാളൂർ,വൈലത്തൂർ , കടുങ്ങാത്തുകുണ്ട്, രണ്ടത്താണി,
പുത്തനത്താണി, പട്ടർനടക്കാവ്, തിരുന്നാവായ, കൊടക്കൽ,
ആലത്തിയൂർ, ബി.പി. അങ്ങാടി, തെക്കുമുറി
എന്നിവടങ്ങളിലെ
പര്യടനത്തിനു ശേഷം
വൈകുന്നേരം 5.30 ന് തിരൂരിൽ സമാപിക്കും. സമാപന സമ്മേളനം
കുറുക്കോളി മൊയ്തീൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

കാരുണ്യ ഹാളിൽ നടന്ന തിരൂർ താലൂക്ക്
മദ്യ നിരോധന സമിതി
പ്രവർത്തക സംഗമം ജില്ലാ പ്രസിഡൻ്റ്
മജീദ് മാടമ്പാട്ട് ഉദ്ഘാടനം
ചെയ്തു. പി. കോയ അധ്യക്ഷത വഹിച്ചു.ബി.പി. സഹീർ ജാഥ പ്രവർത്തനങ്ങൾ
അവതരിപ്പിച്ചു. സി.കെ. കുഞ്ഞി മുഹമ്മദ്, ഹംസ പരിയാപുരം, ജലീൽ തൊട്ടി വളപ്പിൽ, വി.പി. നാസർ,സി.കെ. ലത്തീഫ്,കെ. അബ്ദുറഹിമാൻ, പി. ബഷീർ, പി. അബൂബക്കർ, സി.പി. ഷറഫുദ്ധീൻ,
ഇ.പി.എ. ലത്തീഫ്, കെ.സി. ഹംസ, ടി.പി നിസാർ, കെ. ഇസ്മായിൽ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.