
എറണാകുളം: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) ക്കു വേണ്ടി സംസ്ഥാന പ്രസിഡണ്ട് ശ്രീ. എന്‍.എ മുഹമ്മദ് കുട്ടി വാദിയായി ബഹുമാനപ്പെട്ട എറണാകുളം മുന്‍സിഫ് കോടതിയില്‍ ഫയല്‍ ചെയ്ത 400/2024 അന്യായത്തില്‍ അന്തിമ വിധിയായി. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ വിഘടിത പ്രവര്‍ത്തനം നടത്തിയ റോയി വാരിക്കാട്ടിലിനെതിരെയാണ് കോടതി അന്തിമവിധി പുറപ്പെടുവിച്ചത്. എന്‍സിപിയുടെ ഔദ്യോഗിക ഭാരവാഹിയായി ചമഞ്ഞു കൊണ്ട് റോയി വാരിക്കാട്ടും സുഹൃത്തുക്കളും പാര്‍ട്ടിയുടെ കൊടിയും ഔദ്യോഗിക ചിഹ്നങ്ങളും ഓഫീസ് സ്റ്റേഷനറികളും ഉപയോഗിക്കുന്നതില്‍ നിന്നും തടഞ്ഞു കൊണ്ടാണ് ശാശ്വത നിരോധന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വക്കേറ്റ് അനില്‍ രാജ് ഹാജരായി.
അഡ്വക്കേറ്റ് അനില്‍ രാജ് – 98460 45340
എന്‍എ മുഹമ്മദ്കുട്ടി – 94960 55444
Leave a Reply