താനൂർ. നിറമരുതൂർ പഞ്ചായത്തിലെ പതിമൂന്നാം വാർഡ് ആയ അയ്യപ്പൻ കാവിലെ വികസനോത്സവം ശ്രദ്ധേയമായി. സ്വീകരിച്ച ക്ലാസ് റൂം സ്മാർട്ട് അംഗനവാടി, വനിതാ ഫിറ്റ്നസ് സെൻറർ, നവീകരിച്ച പഞ്ചാരമൂല ജനകീയ ആരോഗ്യ കേന്ദ്രം വനിതാ ഫിറ്റ്നസ് സെൻറർ, പുതിയതായി നിർമ്മിച്ച സി എച്ച് മുഹമ്മദ് കോയ സ്മാരക കവാടം എന്നിവയെല്ലാം തുറന്നുകൊടുക്കുന്ന പരിപാടികളാണ് നടന്നത്. നിറമരുതൂർ പഞ്ചായത്ത് പ്രസിഡണ്ട് ഇസ്മായിൽ പുതുശ്ശേരി വികസനോത്സവം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വികസന സ്റ്റാൻഡ് കമ്മിറ്റി ചെയർമാനും വാർഡ് കൗൺസിലറും ആയ വി .ഇ .എം. ഇക്ബാൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സജിമോൾ കാവീട്ടിൽ,പഞ്ചായത്ത് മെമ്പർമാർമായ നാസർ ചാരാത്ത്, സി.പി.ഷഹദുല്ല, ആബിദ പുളിക്കൽ,കെ .എം. നൗഫൽ, കെ .പി. ഒ .റഹ്മത്തുള്ള, കെ. ടീ.ഉസ്മാൻ മാസ്റ്റർ. കെ. ഇ. കെ. റഹ്മത്തുള്ള, പഞ്ചായത്ത് അംഗങ്ങളായ , സി. എം. ടി. നസറുദ്ദീൻ ഷാ ,പോക്കർ ചേലാട്ട്, ഷമ്മാ ഹാരിസ് എന്നിവർ സംസാരിച്ചു. സംസ്ഥാന ജില്ലാ കായിക മത്സരങ്ങളിൽ വിജയികളായവരെ വേദിയിൽ ആദരിച്ചു. അംഗനവാടി കുട്ടികൾ, കുടുംബശ്രീ പ്രവർത്തകർ, അംഗനവാടി അധ്യാപികമാർ എന്നിവരുടെ കലാപരിപാടികൾക്ക് പുറമെ നൗഷാദ് തിരൂരിന്റെ ഗാനമേളയും പരിപാടിക്ക് മികവേകി.

Leave a Reply

Your email address will not be published.