പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർഥികൾ കളേഴ്സ് ഡെയിൽ.

തിരൂർ: നിറങ്ങളുടെ സവിശേഷതകൾ അറിയുന്നതിനായി പ്രീ പ്രൈമറി വിദ്യാർഥികൾ ഒരുക്കിയ യെല്ലോ ഡേ ഏറെ കൗതുകമായി. പറവണ്ണ സലഫി ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്രീ പ്രൈമറി വിദ്യാർത്ഥികൾ പഠന പ്രവർത്തനത്തിന്റെ ഭാഗമായി ഒരുക്കിയ കളേഴ്സ് ഡേ യിലാണ് വിദ്യാർത്ഥികൾ മഞ്ഞ നിറത്തിന്റെ സവിശേഷതകൾ വിവിധ പ്രവർത്തനങ്ങളിലൂടെ പങ്ക് വെച്ചത്. തുടർന്ന് വിവിധ നിറങ്ങളെ പറ്റിയുള്ള പാട്ടും പറച്ചിലുമായി വിദ്യാർഥികളും അധ്യാപകരും ചേർന്ന് കളേഴ്സ് ഡേ വർണ്ണാഭമാക്കി.വ്യത്യസ്ത വർണങ്ങളുള്ള പൂക്കൾ, പൂമ്പാറ്റകൾ, ഇലകൾ, പഴങ്ങൾ, തുടങ്ങിയവയെല്ലാം നിറങ്ങളുടെ ദിനത്തിനായി തയ്യാറാക്കിയാണ് വിദ്യാർഥികൾ സ്കൂളിൽ എത്തിയത്. പ്രധാന അധ്യാപകൻ ടി മുനീർ, പ്രി പ്രൈമറി അധ്യാപകരായ എ പ്രേമ, പി ദീപ, സി എം എ സനൂഫിയ, പി ഷൈബ, ലിജിന, രോഹിണി , സി ടി നൂർജഹാൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.