
തിരുന്നാവായ: മലപ്പുറം ജില്ലാ പഞ്ചായത്ത് 2024- 25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അനന്താവൂർ
ബാവപ്പടി അംഗനവാടിക്ക് മുകളിൽ നിർമ്മിക്കുന്ന വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിന്റെ നിർമ്മാണ പ്രവർത്തിക്ക് തുടക്കുമായി.ജില്ലാ പഞ്ചായത്ത് പത്ത് ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കേന്ദ്രത്തിൽ ഹാൾ , വരാന്ത , ശൗചാലയം എന്നിവയുൾപ്പെടും. പ്രദേശത്തെ വനികൾക്ക് സ്വയം തൊഴിലിലൂടെ വരുമാനത്തിനുള്ള മാർഗമാണിത്. പ്രവർത്തനോത്ഘാടനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മയ്യേരി നസീബ അസീസ് നിർവഹിച്ചു. തിരുന്നാവായ ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ഖദീജ അയപ്പള്ളി അധ്യക്ഷയായി..തിരുന്നാവായ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് മാമ്പറ്റ ദേവയാനി മുഖ്യാതിഥിയായിരുന്നു. തിരൂർ
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.വി. റംഷീദ ടീച്ചർ, തിരുന്നാവായഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സമിതി അധ്യക്ഷൻ നാസർ ആയപ്പള്ളി,എ.പി. ഷംസുദ്ധീൻ , ഇ.പി. സക്കീന എന്നിവർ സംസാരിച്ചു.
Leave a Reply