രവിമേലൂർ

തൃശ്ശൂർ: പതിനൊന്നാമത് തൃശൂർ ജില്ല സീനിയർ ത്രോബോൾ ചാമ്പ്യൻഷിപ്പ് നോട്ടർ ഡാം സ്കൂൾ വെട്ടിക്കുഴിയിൽ വച്ച് നടന്നു.നോട്ടർ ഡാം സ്കൂൾ പ്രിൻസിപ്പാൾ SrJulie SND ഉദ്ഘാടനം ചെയ്തു.സെക്രട്ടറി ആകാശ് എം തൃശ്ശൂർ ജില്ലാ അസോസിയേഷൻ അഖിൽ മുരളി നിരീക്ഷകൻ തൃശ്ശൂർ ജില്ലാ സ്പോർട്സ് കൗൺസിൽ എന്നിവർ സംസാരിച്ചു.പുരുഷ വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ്ബും വനിതാ വിഭാഗത്തിൽ പ്ലേ ബോൾ സ്പോർട്സ് ക്ലബ്ബും ജേതാക്കളായി. പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനം ക്ഷത്രിയ സ്പോർട്സ് ക്ലബ്ബും വനിതാ വിഭാഗത്തിൽ നോട്ടർ ഡാം സ്പോർട്സ് ക്ലബ്ബും കൈവരിച്ചു. എം ഐ സി ഇംഗ്ലീഷ് സ്കൂൾ മൂന്നാം സ്ഥാനം നേടി.

Leave a Reply

Your email address will not be published.