
അരീക്കോട് :
കേരളപ്പിറവി ആഘോഷത്തിൻ്റെ
ഭാഗമായി തിരുവനന്തപുരം
ആസ്ഥാനമായുള്ള
ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ച
ജില്ലാ പഞ്ചായത്ത്
അംഗത്തിന് ഏർപ്പെടുത്തിയ
കേരളീയം പുരസ്ക്കാരം
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം
കെ ടി അഷറഫ് തിരുവനന്തപുരം
വൈലോപ്പള്ളി സംസ്കൃതി ഭവനിൽ നടന്ന ചടങ്ങിൽ
സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി സമ്മാനിച്ചു.
അഡ്വ ഐ.ബി സതീഷ് എം എൽ എ അധ്യക്ഷനായി.
അൻ്റോ ആൻ്റണി എം.പി മുഖ്യപ്രഭാഷണം
നടത്തി.
എം.എൽഎമാരായ,
സി.കെ ഹരിന്ദ്രൻ,
അഹമ്മദ് ദേവർകോവിൽ
കുറുക്കോളി മൊയ്തീൻ
മുൻ എംഎൽഎ,
അഡ്വ ടി ശരത്ചന്ദ്രപ്രസാദ്,
കൊല്ലം കോർപറേഷൻ
മേയർ ഹണി ബെഞ്ചമിൻ,
ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്
കെ.ജി രാജേശ്വരി
ഡോ. എ പി ജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ ഡയരക്ടർ പുവച്ചൽ സുധീർ ‘
ചെയർമാൻ പി.എം. ഹുസൈൻ ജിഫ്റി
എന്നിവർ സംസാരിച്ചു.
ചടങ്ങിന് ശേഷം വിദേശ വനിതകളുടെ നേതൃത്വത്തിൽ ഒരുക്കിയ വിവിധ നൃത്ത പരിപ്പാടികളും അരങ്ങേറി.
ഏലംക്കുളം ഡിവിഷനെ പ്രതിനിധികരിക്കുന്ന
ജില്ലാ പഞ്ചായത്ത് അംഗമാണ്
കെ ടി അഷറഫ് ‘ ജനപ്രതിനിധിയെന്ന നിലയിൽ നിർമ്മിത ബുദ്ധിയുടെ
അനന്ത സാധ്യതകൾ
സാധാരാണക്കാർക്ക് ഉപകാരപ്പെടും വിധം നിരവധി
ന്യുതന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തും
ആവിഷ്കരിച്ച്
നടപ്പിലാക്കാൻ നേതൃപരമായ
പങ്ക് വഹിച്ചത്
പരിഗണിച്ചാണ് പുരസ്ക്കാരം
നൽകുന്നത്.
അരിക്കോട് സ്വദേശിയാണ്
കെ ടി അഷറഫ്
Leave a Reply