ചേലക്കര :ശബരിമല സ്വർണ്ണകൊള്ളക്ക് കൂട്ടു നിന്ന പിണറായി സർക്കാർ രാജിവെക്കണം എന്നാവശ്യപെട്ടുകൊണ്ട് ബിജെപി പഴയന്നൂർ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ദേവസ്വം മന്ത്രി വി എൻ വാസവന്റെ കോലം കത്തിക്കലും നടത്തി.

ചേലക്കര മണ്ഡലം പ്രസിഡന്റ്‌ ടി സി പ്രകാശൻ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിച്ചു.
ഏരിയ പ്രസിഡന്റ്‌ പി വി വൈദ്യനാഥൻ മണ്ഡലം സെക്രട്ടറി പി കൃഷ്ണകുമാർ , മണ്ഡലം വൈസ് പ്രസിഡന്റ്‌ വിലാസിനി ഗംഗാധരൻ ,, യുവമോർച്ച ജില്ലാ സെക്രട്ടറി സി എം സഞ്ജിത്, ഏരിയ ജനറൽ സെക്രട്ടറി ആർ മണികണ്ഠൻ മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ്‌ പിന്നെ കെ ജയ, എസ് സി മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി എ ഉണ്ണികൃഷ്ണൻ പാർട്ടിയുടെ ഏരിയ കമ്മിറ്റി ഭാരവാഹികൾ,മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.