അമൽ ഫ്രാൻസിസ്
ആരോമൽ
നിധിൻ

കൊടുങ്ങല്ലൂരിൽ ഗുരുതരമായി പരിക്കേറ്റ നിലയിൽ എറണാംകുളം തുറവൂർ സ്വദേശിയെ കണ്ടെത്തിയ കേസിൽ കൊലപാതകശ്രമത്തിനുള്ള വകുപ്പ് കൂട്ടിച്ചേർത്തു, കേസിലെ പ്രതികളായ എറണാകുളം കൂനമ്മാവിലെ ആശ്രമ ഉടമയടക്കം മൂന്ന് പേർ അറസ്റ്റിൽ, പ്രതികൾ റിമാന്റിലേക്ക്

രവിമേലൂർ

കുറ്റകൃത്യത്തിൽ കൂടുതൽ പ്രതികൾ ഉണ്ടന്ന സൂചനയിൽ പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

കൊടുങ്ങല്ലൂർ : ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര വീട്ടിൽ സുദർശനൻ 42 വയസ്സ് എന്നയാളെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച ശേഷം കൊടുങ്ങല്ലൂരിൽ ഉപേക്ഷിച്ച സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

എറണാകുളം കൂനമ്മാവിൽ പ്രവർത്തിക്കുന്ന മാനസിക വെല്ലുവിളി നേരിടുന്നവരെ താമസിപ്പിക്കുന്ന Evangelashram എന്ന സ്ഥാപനത്തിന്റെ ഉടമയായ  ബ്രദർ അമൽ  എന്നറിയപ്പെടുന്ന   എറണാകുളം കൂനമ്മാവ് സ്വദേശി ചെറുതുരുത്തി വീട്ടിൽ അമൽ ഫ്രാൻസിസ് 65 വയസ്സ്, ഇയാളുടെ വളർത്തു മകൻ ആരോമൽ 23 വയസ്സ്, കോട്ടക്കൽ വീട്ടിൽ നിധിൻ 35 വയസ്സ് എന്നിവരെയാണ് തൃശ്ശൂർ പോലീസ് അറസ്റ്റ് ചെയ്തത്. *പ്രതികൾ സുദർശനനെ കൊടുങ്ങല്ലൂരിലെത്തിക്കാൻ ഉപയോഗിച്ച വാഹനവും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഈ വാഹനം കോടതിയിൽ ഹാജരാക്കും.*


21-10-2025 തിയ്യതിയിൽ രാവിലെ 07.30 മണിയോടെയാണ് സുദർശനനെ കൊടുങ്ങല്ലൂർ  താലൂക്ക് ആശുപത്രിക്ക് സമീപമുള്ള റോഡരികിൽ   ഏതോ ആയുധം കൊണ്ട് ശരീരത്തിന്റെ പല ഭാഗത്തും മുറിവേൽപ്പിച്ച നിലയിൽ കാണപ്പെട്ടത്. ഇയാളെ ആദ്യം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിലും, തുടർന്ന് വിദഗ്ധ ചികിത്സക്കായി തൃശ്ശൂർ മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു. ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നു. നിലവിൽ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഓപ്പറേഷൻ കഴിഞ്ഞു വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.  ഈ സംഭവത്തിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ ആയുധമുപയോഗിച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിനാണ് ആദ്യം കേസെടുത്തിരുന്നത്. തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും ഇയാളുടെ പരിക്കുകൾ ഗുരുതരമാണെന്ന് അറിയിപ്പ് ലഭിച്ചത് പ്രകാരമാണ് കൊലപാതകശ്രമത്തിനുള്ള വകുപ്പു കൂടി കൂട്ടിച്ചേർത്തത്.

തുടർന്ന് ഈ കേസിന്റെ അന്വേഷണത്തിനായി തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് പ്രത്യേക അന്വേഷണ സംഘം രൂപികരിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് 18-10-2025 തിയ്യതിയിൽ പുലർച്ചെയോടെ  എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷൻ പരിധിയിൽ സുദർശനൻ അലഞ്ഞ് തിരിഞ്ഞ് നടക്കുന്നതായി   പോലീസിന്റെ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്ന് സ്ഥലത്തെത്തിയ എറണാംകുളം സെൻട്രൽ പോലീസ് സുദർശനന്റെ വൈദ്യപരിശോധന നടത്തിയതിന് ശേഷം  ഇയാളെ എറണാംകുളം വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള  കൂനമ്മാവിലുള്ള Evangelashram എന്ന  സ്ഥാപനത്തിൽ എത്തിക്കുകയായിരുന്നു.

തുടർന്ന് എറണാകുളം കൂനമ്മാവിലെ ആശ്രമത്തിൽ കഴിഞ്ഞു വരവെയാണ് ഉണ്ടായ ആക്രമണത്തെ തുടർന്നാണ് സുദർശനന് ഗുരുതരമായ പരിക്ക് പറ്റുകയും തുടർന്ന് സുദർശനനെ ആശുപത്രിയിൽ എത്തിക്കാതെ  ആശ്രമ ഉടമ അമൽ ഫ്രാൻസിസിന്റെ  നിർദ്ദേശപ്രകാരം ആരോമൽ, നിധിൻ എന്നിവർ മറ്റും ചേർന്ന് സ്ഥാപനത്തിന്റെ വാഹനത്തിൽ കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിക്ക് സമീപം എത്തിച്ച് വഴിയരികൽ ഉപേക്ഷിച്ച് കടന്ന് കളയുകയായിരുന്നു. തൃശ്ശൂർ റൂൽ പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിൽ എറണാകുളം കൂനമ്മാവിലെ ആശ്രമത്തിലെ വാഹനം ശ്രദ്ധയിൽപ്പെട്ടതാണ് കേസിൽ വഴിത്തിരിവായത്.

സുദർശനന് ഗുരുതരമായി പരിക്കേൽക്കാൻ ഇടയായ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണ്. സംഭവം നടന്നത് എറണാംകുളം വരാപ്പുഴ പോലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ പ്രാഥമികാന്വേഷണങ്ങൾക്ക് ശേഷം കേസ് എറണാംകുളം വരാപ്പുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാർ ഐ.പി.എസ് ന്റെ  നേതൃത്വത്തിൽ കൊടുങ്ങല്ലൂർ ഡി വൈ എസ് പി വി.കെ.രാജു, കൊടുങ്ങല്ലൂർ എസ് എച്ച് ഒ ബി.കെ.അരുൺ, മതിലകം എസ് എച്ച് ഒ എം.കെ.ഷാജി, എസ് ഐ മാരായ കെ.സാലിം, മനു.പി.ചെറിയാൻ,വൈശാഖ്,ജി എസ് ഐ.സെബി,എ എസ് ഐ അസ്മാബി,ജി എസ് സി പി ഒ പി.എം.ഷെമീർ, കെ.ജി.ഗോപേഷ്, സി പി ഒ സി.യു.വിഷ്ണു, അബീഷ് ഇബ്രാഹിം,ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളായ ജി എസ് ഐ സി.ആർ. പ്രദീപ്, പി.പി.ജയകൃഷ്ണൻ, എ എസ് ഐ മാരായ സൂരജ് വി ദേവ്, ലിജു ഇയ്യാനി, ബിജു, സി പി ഒ മാരായ മിഥുൻ.ആർ.കൃഷ്ണ, സുർജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

Leave a Reply

Your email address will not be published.