എസ്‌.ഡി.പി.ഐയെ വലിച്ചിഴക്കുന്നത് ഗൂഢാലോചനയുടെ ഭാഗം

അരൂര്‍ : കൊടുങ്ങല്ലൂരിൽ ചേർത്തല കുത്തിയതോട് നിവാസിയായ യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ്‌.ഡി.പി.ഐയുടെ പേര് വലിച്ചിഴക്കുന്നത് ഗൂഡലോചനയുടെ ഭാഗമായി ആണെന്നും ഈ വിഷയത്തിൽ എസ്‌.ഡി.പി.ഐക്ക് യാതൊരു പങ്കും ഇല്ലെന്നും എസ്‌.ഡി.പി.ഐ അരൂർ മണ്ഡലം പ്രസിഡന്റ് നസീബ് ബഷീർ പറഞ്ഞു.
കൊടുങ്ങല്ലൂരിൽ അക്രമിക്കപ്പെട്ട യുവാവ് കുത്തിയ തോട് മുൻപ് കൊല്ലപ്പെട്ട മുനീർ എന്ന വ്യക്തിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ആളാണ് എന്നും മുനീർ എസ്‌.ഡി.പി.ഐ പ്രവർത്തകൻ ആണെന്നുമാണ് വ്യാജ മാധ്യമ പ്രചരണം.എന്നാൽ മുനീർ എസ്‌.ഡി.പി.ഐ പ്രവർത്തകനോ പാർട്ടിയുമായി യാതൊരു ബന്ധവും ഇല്ലാത്ത ആളുമായിരുന്നു, പാർട്ടിക്ക് യാതൊരു ബന്ധവും ഇല്ലാത്ത സംഭവത്തിൽ പാർട്ടിയുടെ പേര് പരാമർശിച്ചു ഓൺലൈൻ വാർത്ത നൽകിയ റിപ്പോർട്ടർ ടിവി, 24ന്യൂസ്, തുടങ്ങിയ മാധ്യമങ്ങൾ വാർത്ത തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യേണ്ടതുണ്ട്.അല്ലാത്ത പക്ഷം നിയമ നടപടികളുമായി പാർട്ടി മുൻപോട്ട് പോകുമെന്നും നസീബ് ബഷീർ അറിയിച്ചു. വിഷയത്തിൽ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടണം എന്നും, മാധ്യമങ്ങൾ ഇത്തരം വിഷയങ്ങളിൽ അവധാനതയോടെ പെരുമാറണം എന്നും നസീബ് ബഷീർ കൂട്ടിചേർത്തു.

Leave a Reply

Your email address will not be published.