
മലപ്പുറം:
കേരളപ്പിറവി ആഘോഷത്തിൻ്റെ
ഭാഗമായി തീരുവനന്തപുരം
ആസ്ഥാനമായുള്ള
ഡോ. എപിജെ അബ്ദുൽ കലാം സ്റ്റഡി സെൻ്റർ സംസ്ഥാനത്തെ മികച്ച
ജില്ലാ പഞ്ചായത്ത്
അംഗത്തിന് ഏർപ്പെടുത്തിയ
കേരളീയം പുരസ്ക്കാരത്തിന്
മലപ്പുറം ജില്ലാ പഞ്ചായത്ത് അംഗം
കെ ടി അഷറഫ് അർഹനായി.
ഏലംക്കുളം ഡിവിഷനെ പ്രതിനിധികരിക്കുന്ന
ജില്ലാ പഞ്ചായത്ത് അംഗമാണ്
കെ ടി അഷറഫ്. ജനപ്രതിനിധിയെന്ന നിലയിൽ നിർമ്മിത ബുദ്ധിയുടെ
അനന്തസാധ്യതകൾ സാധാരാണക്കാർക്ക് ഉപകാരപ്പെടുംവിധം നിരവധി
ന്യുതന പദ്ധതികൾ വിദ്യാഭ്യാസ മേഖലയിലും കായിക രംഗത്തും
ആവിഷ്കരിച്ച്
നടപ്പിലാക്കാൻ നേതൃപരമായ
പങ്ക് വഹിച്ചത്
പരിഗണിച്ചാണ് പുരസ്ക്കാരം
നൽകുന്നത്.
11111 രൂപയും മൊമൊൻ്റെയും അടങ്ങുന്നതാണ് പുരസ്കാരം.
കേരള പിറവി ദിനമായ നവംബർ 1 ന്
ശനിയാഴ്ച വൈകിട്ട് 4 മണിക്ക് തിരുവനന്തപുരം
വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ
വെച്ച് നടക്കുന്ന
ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ്
മന്ത്രി വി.ശിവൻകുട്ടി പുരസ്കാരം
സമ്മാനിക്കും.
അരിക്കോട് സ്വദേശിയാണ്
കെ ടി അഷറഫ്.

Leave a Reply