
രവിമേലൂർ
കാപ്പ ഉത്തരവ് പ്രകാരം കുപ്രസിദ്ധ ഗുണ്ടകളായ തൈരുകുടം ശ്രീജിത്ത്,സൂരജ്, നിഖിൽ എന്നിവരെ ജയിലിലാക്കി.
2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 68 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 202 ഗുണ്ടകളെ കാപ്പ ചുമത്തി, 134 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു
വരന്തരപ്പിളളി പോലീസ് സ്റ്റേഷൻ റൌഡിയായ വരന്തരപ്പിളളി, റൊട്ടിപ്പടി, വെറ്റിയാട്ടിൽ വീട്ടിൽ തൈരുകുടം ശ്രീജിത്ത് എന്നു വിളിക്കുന്ന, ശ്രീജിത്ത് (35 വയസ്സ്), കൈപ്പമംഗലം പോലീസ് സ്റ്റേഷൻ റൗഡിയായ ചെന്ത്രാപ്പിന്നി കണ്ണനാംകുളം ദേശത്ത് ഏറാക്കൽ വീട്ടിൽ അനു, എന്നു വിളിക്കുന്ന സൂരജ് (40 വയസ്സ് ), കൊടകര പോലീസ് സ്റ്റേഷൻ റൗഡിയായ കൊടകര പുലിപ്പാറ കുന്ന് ദേശത്ത് കിഴക്കേടത്ത് വീട്ടിൽ നിഖിൽ (27 വയസ്സ്) എന്നിവരെയാണ് കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് ജയിലിലടച്ചത്.
തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി B. കൃഷ്ണ കുമാർ IPS നല്കിയ ശുപാർശയിൽ തൃശ്ശൂർ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐ.എ.എസ് ആണ് കാപ്പ ഉത്തരവ് പുറപ്പെടുവിച്ചത്.
ശ്രീജിത്ത് വരന്തരപ്പിള്ളി പുതുക്കാട് ഗുരുവായൂർ ഒല്ലൂർ പോലീസ് സ്റ്റേഷനുകളിൽ ആയി മൂന്ന് വധശ്രമ കേസിലും നാല് അടിപിടി കേസിലും ഒരു കവർച്ച കേസിലും ഒരു തട്ടിപ്പ് കേസിലും മയക്കുമരുന്ന് ഉപയോഗിച്ച ഒരു കേസിലും അടക്കം 12 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
സൂരജ് മതിലകം കൈപ്പമംഗലം വലപ്പാട് പോലീസ് സ്റ്റേഷനു കളിയായി 5 വധശ്രമ കേസിലും മൂന്ന് അടിപിടി കേസിലും ഒരു കവർച്ച കേസിലും അടക്കം 23 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
നിഖിൽ ആളൂർ കൊടകര പോലീസ് സ്റ്റേഷനുകളിൽ ആയി 2 വധശ്രമ കേസിലും നാല് അടിപിടി കേസിലും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്
ശ്രീജിത്ത്, സൂരജ്, നിഖിൽ എന്നിവരെ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും, വരന്തരപ്പിള്ളി പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ മനോജ് കെ എൻ, കൊടകര പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ പി കെ ദാസ് , കൈപമംഗലം പോലീസ് സ്റ്റേഷൻ ഇന്‍സ്പെക്ടര്‍ ബിജു ആർ , സബ്ബ് ഇന്‍സ്പെക്ടര്‍മാരായ അഭിലാഷ്. T, അലി, ASI ജ്യോതിലക്ഷ്മി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സനല്‍, രജനീഷ്, പ്രിയ എന്നിവർ പ്രധാന പങ്ക് വഹിച്ചു.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്


Leave a Reply