രവിമേലൂർ

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്*.

കൈപ്പമംഗലം : കൈപ്പമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിൽ മോഷണം നടത്തിയ കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിലെ നിരവധി കേസുകളിൽ പ്രതിയായ കോഴിക്കോട് ബാലുശ്ശേരി, കക്കാട്ടുമ്മൽ വീട്ടിൽ പൂനൂർ മുജീബ് എന്നു വിളിക്കുന്ന മുജീബ് 42 വയസ്സ് എന്നയാളെയാണ് തൃശ്ശൂ‍ർ റൂറൽ പോലീസ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്.

മുജീബ് ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിന്റെ സമീപം എത്തിയിട്ടുണ്ടെന്നുള്ള രഹസ്യ വിവരം ലഭിച്ചതിനെ തുട‍ർന്ന് പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടുകൂടി പ്രതിയെ പിടികൂടുകയായിരുന്നു.

കഴിഞ്ഞ 2025 സെപ്തംബ‍ർ മാസം 24 -ാം തിയതിക്കും സെപ്തംബ‍ർ 30 -ാം തീയതിക്കും ഇടയിൽ ചളിങ്ങാട് ഹിദായത്തുൽ ഇസ്ലാം ജുമാ മസ്ജിദിലെ 5 നേർച്ചപ്പെട്ടികളിൽ നിന്ന് ഏകദേശം 50,000 (അൻപതിനായിരം) രൂപ കളവ് ചെയ്തു കൊണ്ടുപോയതിന് പള്ളിയുടെ സെക്രട്ടറി പുഴങ്കരയില്ലത്ത് മുഹമ്മദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിരുന്നു. തു‍ട‍ർന്ന് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസ് അന്വേഷണ സംഘത്ത നിയോ​ഗിച്ചിരുന്നു. തുടർന്ന നടത്തിയ അന്വേഷണത്തിനിടെയാണ് മുജീബിനെ അറസ്റ്റ് ചെയ്ത്.

മുജീബ് കോഴിക്കോട് കസബ , കുന്നമം​ഗലം, പാലക്കാട് ടൗൺ, മാവൂർ, തിരൂരങ്ങാടി,കുന്നംകുളം, ​ഗുരുവായൂ‍ർ, പരപ്പനങ്ങാടി പോലീസ് സ്റ്റേഷനുകളിലായി ആറ് മോഷണ കേസുകളിലും ഒരു കവർച്ച കേസിലും ഒരു മയക്കുമരുന്നു ഉപയോ​ഗിച്ച കേസിലും അടക്കം 9 ക്രിമിനൽ കേസുകളിലെ പ്രതിയാണ്. നടപടി ക്രമങ്ങൾക്കു ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കും.

തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണ കുമാർ ഐ പി എസിന്റെ നേതൃത്വത്തിൽ കൈപ്പമംഗലം പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ബിജു ആർ, സബ്ബ് ഇൻസ്പെക്ടർ അഭിലാഷ് ടി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ സുനിൽ കുമാർ, ദിനേശ് എ എസ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Leave a Reply

Your email address will not be published.